ബെംഗളൂരു : മാണ്ഡ്യയിൽ മൂന്നാഴ്ചയായി പെയ്യുന്ന കനത്തമഴയിൽ വ്യാപകനാശം.
23 ദിവസത്തിനിടെ മാണ്ഡ്യ ജില്ലയിൽ തുടർച്ചയായിപെയ്ത മഴയെത്തുടർന്ന് കെആർ പേട്ട് താലൂക്കിൽ 24 സ്കൂൾ കെട്ടിടങ്ങളും 74 വീടുകളും തകർന്നതായി ഡെപ്യൂട്ടി കമ്മിഷണർ ഡോ. കുമാർ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ കനത്തമഴയാണ്. അടുത്ത നാലുദിവസംവരെ കൂടുതൽമഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുകയുംചെയ്ത സാഹചര്യത്തിൽ എല്ലാമുൻകരുതലുകളും ദുരന്തനിവാരണ നടപടികളും സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.
കനത്തമഴയിൽ കെഎച്ച്ബി കോളനി ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. അടുത്ത ദിവസങ്ങളിൽക്കൂടി മഴ തുടരുന്നതിനാൽ, കെഎച്ച്ബി കോളനിയിൽ വീണ്ടുംവെള്ളംകയറാൻ സാധ്യതയുണ്ട്. കെആർ പേട്ട് താലൂക്കിലെ നാശനഷ്ടങ്ങൾ സംഭവിച്ച എല്ലാ സ്കൂളുകളും നേരിട്ട് സന്ദർശിച്ച് പരിശോധിക്കാൻ ഡിസി തഹസിൽദാർക്ക് നിർദേശംനൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.