മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളിയായ പി.വി.ഉഷാകുമാരി

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.

നിലവിൽ കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജറും എയർസൈഡ് ഓപ്പറേഷൻസ് വിഭാഗം മേധാവിയുമാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് വിഭാഗത്തിൽ സുരക്ഷാ സൂപ്പർവൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിലെ സേവനകാലത്ത്, AOCC (Airport Operations Control Centre) സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

2015-ലെ ചെന്നൈ പ്രളയസമയത്ത് വിമാന ഓപ്പറേഷനുകൾ സുതാര്യമായി മുന്നോട്ട് നയിക്കുന്നതിൽ നേതൃത്വം നൽകിയത് വലിയ അംഗീകാരം നേടി .

2018ലെ കേരള പ്രളയകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുടെ സുഗമമായ യാത്രക്കുവേണ്ടി പ്രവർത്തിച്ചത്, അവരുടെ സംഘാടകശേഷിയും പ്രതിസന്ധിനിർവഹണ കഴിവും തെളിയിക്കുന്നതായിരുന്നു.

തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ ഭർത്താവ് അനിൽദേവ് ചലച്ചിത്ര സംവിധായകനും തിരുവനന്തപുരം ബാറിലെ സീനിയർ അഭിഭാഷകനുമാണ്. ബിരുദ വിദ്യാർത്ഥികളായ അഭിരാമിയും അഭിഷേകുമാണ് മക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts