കർണാടക കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിക്ക് തുടക്കമിട്ട് സിദ്ധരാമയ്യ

ബെംഗളൂരു: അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തെ താഴെയിറക്കി അധികാരം പിടിച്ച ബി ജെ പിയെ ഏത് വിധേനയും ഇക്കുറി താഴെയിറക്കുമെന്നാണ് കോൺഗ്രസ്‌ നേതാക്കളുടെ അവകാശവാദം. എന്നാല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും കോണ്‍ഗ്രസിന് തലവേദന തീര്‍ക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കം. മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയും പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം മുറുകിയതോടെ നേരത്തേ ഹൈക്കമാന്റ് ഇടപെടുകയും നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുകയാണെന്ന്…

Read More

ബിജെപി നേതാവിന്റെ മരണം: സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബി.ജെ.പി നേതാവ് അനന്തരാജു (46) മരിച്ച കേസ് അന്വേഷിക്കുന്ന ബ്യാദരഹള്ളി പോലീസ് ഇയാളുടെ സുഹൃത്തായ കെ.ആർ.പുരം സ്വദേശിനി രേഖയെ (38) അറസ്റ്റ് ചെയ്തു. അനന്തരാജുവിന്റെ മരണവിവരമറിഞ്ഞ് രേഖ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കെആർ പുരത്ത് താമസിക്കുന്ന വീട്ടമ്മയായ രേഖ ആറ് വർഷം മുമ്പ് അനന്തരാജുമായി സൗഹൃദത്തിലായെന്നും ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനന്തരാജു ഉപേക്ഷിച്ച മരണക്കുറിപ്പിൽ യുവതിയുടെ പേരും ഉണ്ടായിരുന്നു. കേസിൽ രേഖയുടെ ഭർത്താവ് വിനോദിന്റെയും സുഹൃത്ത് സ്പന്ദനയുടെയും പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ, അനന്തരാജുവിന്റെ ഭാര്യ…

Read More

മദ്രസകള്‍ക്കുള്ള ഗ്രാന്റ് ഒഴിവാക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ഉത്തർപ്രദേശ്: സംസ്ഥാനത്തെ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.  പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ നടപടി. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ യുപിയിലെ എല്ലാ ഉന്നത കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത യോ​ഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. നേരത്തെ, സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശിയ ഗാനം ആലപിക്കണമെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവും.

Read More

ബിജെപി നേതാവിന്റെ മരണം ഹണിട്രാപ്പിൽ കുടുങ്ങിയതിനെ തുടർന്ന്

ബെംഗളൂരു: കര്‍ണാടക ബെംഗളൂരുവിലെ ബിജെപി നേതാവ് അനന്തരാജു ആത്മഹത്യ ചെയ്തത് ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണെന്ന് പോലീസ് റിപ്പോർട്ട്‌. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്നാണ് കെണിയൊരുക്കിയതെന്ന് അനന്തരാജുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. മെയ് 12ന് ബൈദരഹള്ളിയിലെ സ്വവസതിയിലാണ് അനന്തരാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തി. സംഭവത്തില്‍ ആരോപണ വിധേയരായവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കെആര്‍ പുരം സ്വദേശികളായ രേഖ, ഭര്‍ത്താവ് വിന്‍ഡോ, ഇവരുടെ സുഹൃത്ത്…

Read More

ബി ജെ പി നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ഹെറോഹള്ളി വാർഡിൽ നിന്നുള്ള ബിജെപി നേതാവ് അനന്തരാജു ഇന്നലെ ആത്മഹത്യ ചെയ്തു. ബ്യാദരഹള്ളിയിലെ വീട്ടിലാണ് ഇയാളെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൈറോയിഡ് രോഗത്തിൽ മനംനൊന്താണ് അനന്തരാജു ഫാനിൽ തൂങ്ങി മരിക്കാൻ തീരുമാനിച്ചതെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറഞ്ഞതായി പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ബിജെപി നേതാക്കൾക്ക് ചേരുന്നത് കാവി ഷാൾ അല്ല ചുവപ്പ് ഷാൾ ; ഡി. കെ ശിവകുമാർ 

ബെംഗളൂരു:രക്തചൊരിച്ചിലുകളിലൂടെയും വര്‍ഗീയ സംഘര്‍ഷത്തിലൂടെയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കള്‍ കാവി ഷാളിന് പകരം രക്തത്തിന്‍റെ നിറമുള്ള ചുവപ്പ് ഷാള്‍ ധരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ കാവി ഷാള്‍ ധരിക്കാനും കാവിതൊപ്പി ധരിക്കാനും തുടങ്ങിയെന്നും ബി.ജെ.പിക്ക് കാവിനിറവുമായി എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘടിപ്പിച്ച ജനധ്വനി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ശിവകുമാർ. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡി.കെ. ശിവകുമാര്‍ വിമര്‍ശനങ്ങൾ ഉന്നയിച്ചു. ബി.ജെ.പിയുടെ ചിഹ്നമായ താമര ശുദ്ധമായ വെള്ളത്തിന് പകരം ചെളി നിറഞ്ഞ വെള്ളത്തിലാണ് വളരുന്നത്.…

Read More

ബിജെപിയും കോൺഗ്രസും ചേർന്ന് ജെഡിഎസിനെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു : ബിജെപിയും കോൺഗ്രസും തങ്ങളുടെ പാർട്ടി ജെഡി(എസ്) ശക്തമായ സാന്നിധ്യമുള്ള പഴയ മൈസൂരു മേഖലയിൽ നിന്ന് തങ്ങളുടെ പാർട്ടി നേതാക്കളെ വശീകരിക്കുകയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. അവർ അതിൽ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡി(എസ്)നെ “കുടുംബ രാഷ്ട്രീയം” ആരോപിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, പ്രാദേശിക പാർട്ടിയുടെ നിലനിൽപ്പിനായി തന്റെ പിതാവ് എച്ച് ഡി ദേവഗൗഡയും മുൻ പ്രധാനമന്ത്രിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും നിരവധി “റിസ്ക്” എടുത്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ പഴയ മൈസൂരു മേഖലയെ കുറിച്ച് സംസാരിക്കുന്നത്…

Read More

തമിഴ്നാട്ടിൽ ഡി എം കെ എംപിയുടെ മകൻ ബി ജെ പി യിലേക്ക്

ചെന്നൈ :തമിഴ്‌നാട്ടില്‍ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന്‍ സൂര്യ ബിജെപിയിലേക്ക്. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ നിന്നാണ് സൂര്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ച്‌ കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താന്‍ ബിജെപിയിലെത്തിയതെന്ന് സൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംകെയുടെ പ്രൊപ്പഗന്‍ഡ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് തിരുച്ചി ശിവ. 15 വര്‍ഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. ഡിഎംകെ അധികകാലം തമിഴരുടെ പാര്‍ട്ടിയായി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയുളള സത്യസന്ധരായ പ്രവര്‍ത്തകര്‍ക്ക് അവിടെ…

Read More

ഉഡുപ്പിയിലെ ഉന്നത കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിന് തിരിച്ചടിയായി, മുൻ മന്ത്രിയും എംഎൽഎയുമായ പ്രമോദ് മധ്വരാജ് നിരവധി മുതിർന്ന നേതാക്കൾക്കൊപ്പം ബിജെപിയിൽ ചേർന്നു. മുൻ എംഎൽസി സന്ദേശ് നാഗരാജ്, മുൻ സംസ്ഥാന മന്ത്രി വർത്തൂർ പ്രകാശ്, മുൻ എംപി കെ ബി കൃഷ്ണമൂർത്തി, മുൻ എംഎൽഎ മഞ്ജുനാഥ് ഗൗഡ, മുൻ ഐആർഎസ് ഉദ്യോഗസ്ഥ ലക്ഷ്മി അശ്വിൻഗൗഡ, മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അശോക് ജയറാം എന്നിവരും ഭരണകക്ഷിയിൽ ചേർന്ന മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഉൾപ്പെടുന്നു.

Read More

തമിഴ്നാട്ടിൽ ലുലു മാൾ അനുവദിക്കില്ല, ബി ജെ പി 

ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ അറിയിച്ചു. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബി.ജെ.പി അനുവദിക്കില്ല. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. ഈയിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശന വേളയിലാണ് കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടത്.

Read More
Click Here to Follow Us