വിവാഹിതരായി..

ഗായകനും ബെംഗളൂരുവിലെ  കലാ സാംസ്‌കാരിക സന്ധ്യകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യവുമായ ശ്രീ വേലു ഹരിദാസ്‌ വിവാഹിതനായി.വയത്തൂര്‍ പരിയാരത്ത് ഹൌസ് സോമദാസിന്റെ മകള്‍ ശ്രുതി ആണ് വധു,ഇന്നലെ ഉച്ചക്ക് വധു ഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം.

കൈരളി ചാനല്‍ നടത്തിയ മാമ്പഴം എന്ന റിയാലിറ്റി ഷോയിലൂടെയാണ് വേലു ഹരിദാസ് സംഗീത  ലോകത്ത് കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത്,നഗരത്തില്‍ നിരവധി സ്റ്റേജ് ഷോകളിലൂടെ സംഗീത ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന വേലു ഹരിദാസ്‌ നഗരത്തില്‍  ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. കണ്ണൂര്‍ ജില്ലയിലെ ചൂളിയാട്,കളത്തില്‍ വീട്ടില്‍ ഹരിദാസന്റെയും വല്‍സലയുടെയും മകനാണ്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

വേലു ഹരിദാസിനും ശ്രുതി സോമദാസിനും ബെംഗളൂരുവാര്‍ത്തയുടെയും വായനക്കാരുടെയും പേരില്‍ ഒരു നല്ല ദാമ്പത്യജീവിതം ആശംസിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts