“ഞാൻ ഭാഗ്യവാനാണ്, എനിക്ക് എന്റെ ജനങ്ങളെ കാണാൻ ഒരു പ്രശ്നവുമില്ല” റിസേർട്ട് എം എൽ മാരെ ട്രോളി ബിജെപി എംഎൽഎ.

കലുഷിതമായ രാഷ്ട്രീയ രാഷ്ട്രീയ നാടക സംഭവ വികാസങ്ങൾക്കിടയിൽ ബെംഗളൂരു രാജാജി നഗർ എം എൽ എ യും മുതിർന്ന ബി ജെ പ്പി നേതാവുമായ സുരേഷ് കുമാറിന്റെ ട്വീറ്റ് ആണ് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തിയത്. റിസോർട്ടുകളിൽ ഒളിപ്പിക്കപ്പെട്ടിട്ടുള്ള കോൺഗ്രസ് -ജെഡിഎസ് എം എൽ എ മാരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ” ഞാൻ ഭാഗ്യവാനാണ്, എനിക്ക് എന്റെ വോട്ടർമാരെ കാണുന്നതിന് ഒരു തടസ്സവുമില്ല” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. How lucky i am. I am in a free atmosphere…

Read More

കെഎംസിസി യുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി നമസ്കാരത്തിന് വേണ്ടി തുറന്ന് കൊടുത്തു.

ബെംഗളൂരു :ജീവകാരുണ്ണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത കാരുണ്ണ്യത്തിന്റെ പുതിയ മാനം നൽകി ബെംഗളൂരു കെ എം സി സി പ്രവർത്തന ശൈലിയുടെ വേറിട്ട മുഖവുമായി ബെംഗളൂരുവിലെ പ്രശസ്തമായ ആശുപ്രത്രിയായ നിംഹാൻസിനടുത്ത് നിർമ്മിച്ച ശിഹാബ് തങ്ങൾ സെൻട്രൽ ഫോർ ഹ്യൂമാനിറ്റി പ്രദേശ വാസികൾക്ക് നമസ്കാരത്തിന് വേണ്ടി തുറന്നുകൊടുത്തു. ഏഴ് നിലകളിലായ് പണിതുയർത്തിയ ബിൽഡിംങ്ങ് സമുച്ചയത്തിന്റെ സെല്ലറിലാണ് ഇന്നലെ മുതൽ ജമാഅത്ത് ആരംഭിച്ചത്. ഇപ്പോൾ ഇന്റീരിയൽ വർക്ക് നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടം പ്രദേശവാസികളും കച്ചവടക്കാരുടെയും അഭ്യാർത്ഥന മാനിച്ചാണ് റംസാനിൽ തറാവീഹ് അടക്കമുളള എല്ലാ നിസ്കാരത്തിനും ജമഅത്തിന് വേണ്ടി…

Read More

ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജിവെക്കണമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: മോദിയെയും അമിത്ഷായെയും അനുസരിക്കുകയും ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയായി അധികാരമേറ്റ യെദ്യൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കി. ഇത് ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഭരണഘടനയില്‍ ഗവര്‍ണറുടെ പങ്ക് വളരെ പ്രധാനമാണെന്നും അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുതെന്നും പറഞ്ഞു. എന്നാല്‍ കര്‍ണാടകയില്‍ സ്ഥിതി വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ…

Read More

പ്രോട്ടേം സ്പീക്കര്‍ നിയമനം കീഴ്വഴക്കം തെറ്റിച്ച്; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്

ബെംഗളൂരു: ബിജെപി എംഎല്‍എ കെ‍ജി ബൊപ്പയ്യയെ പ്രോട്ടേം സ്പീക്കറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കീഴ്വഴക്കം തെറ്റിച്ചാണ് നിയമനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണ ഗതിയില്‍ സഭയിലെ ഏറ്റവും പ്രായം ചെന്ന സാമാജികനെയാണ് പ്രോട്ടേം സ്പീക്കറായി വരിക. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്‍.വി ദേശ്പാണ്ഡെയാണ് ഏറ്റവും മുതിര്‍ന്ന സാമാജികന്‍. ബിജെപിയിലാണെങ്കില്‍ ഉമേഷ് വിശ്വനാഥ് കാത്തിയാകും ഏറ്റവും പ്രായമേറിയ എംഎല്‍എയാകുക. എന്നാല്‍ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത് കെജി ബൊപ്പയ്യയെയാണ്. ഇതിനെയാണ് കോണ്‍ഗ്രസ്…

Read More

വൺപ്ലസ് വാങ്ങുന്നവർക്ക് ഐഡിയ 2000 രൂപ തിരിച്ചുനൽകും, 370 ജിബി ഡേറ്റ ഫ്രീ

ചൈനീസ് സ്മാർട്ട് ഫോൺ വിതരണ കമ്പനിയായ വൺപ്ലസിന്‍റെ പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 6 വാങ്ങുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്കും 370 ജിബി ഡേറ്റയും ലഭിക്കും. 449 രൂപയുടെ നിർവാന പ്ലാൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ 399 രൂപ നൽകിയാല്‍ മതിയാകും. ഓരോ മാസവും 10 ജിബിയുടെ അധിക ഡേറ്റയും നാല് മാസത്തേക്ക് ഡിവൈസ് സെക്യൂരിറ്റിയും ഐഡിയ നൽകുന്നുണ്ട്. ഇതോടൊപ്പം ഡിജിറ്റൽ ഐഡിയ കണ്ടന്റ് സർവീസുകളായ മ്യൂസിക്, മൂവീസ്, ഗെയിമുകൾ എന്നിവയും ലഭിക്കും. ഐഡിയ പ്രീപെയ്ഡ് വരിക്കാർക്ക് 12 മാസത്തിനുള്ളിൽ 370 ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത്…

Read More

പൂര്‍ണനഗ്നയായി അഭിനയിച്ചതിന് തമിഴ് നടിക്ക് നേരെ വധഭീഷണി;സിനിമയുടെ ട്രെയിലര്‍ കാണാം..

സിനിമയിൽ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപിച്ച് തമിഴ് നടിക്ക് നേരെ വധഭീഷണി. പുതുമുഖ താരം ധന്യയ്ക്ക് നേരെയാണ് അജ്ഞാതനായ ആരാധകൻ ഫോണിലൂടെ ഭീഷണി മുഴക്കിയത്. 18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്നയായി അഭിനയിച്ചത്. തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘പോര്‍ക്കളത്തില്‍ പൂ’ എന്ന സിനിമയില്‍ ധന്യ വേഷമിട്ടിട്ടുണ്ട്. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പറയുന്നു. അമ്മയ്‌ക്കൊപ്പമാണ് ധന്യ ജീവിക്കുന്നത്. സംഭവത്തിൽ…

Read More

ബി.ജെ.പി പണവും കരുത്തും കാട്ടി ഭൂരിപക്ഷം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: നിയമത്തെ പണവും സ്വാധീനവും ഉപയോഗപ്പെടുത്തി തടയാൻ ബിജെപി ഇനിയും ശ്രമിക്കുമെന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അതുകൂടാതെ, ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ യെ​ദി​യൂ​ര​പ്പ​യെ വി​ളി​ച്ച ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന കോ​ൺ​ഗ്രസി​ന്‍റെ നി​ല​പാട് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സു​പ്രീം​കോ​ട​തി വി​ധി​ ഇതാണ് തെളിയിക്കുന്നതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്നി​ട്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന ബി​ജെ​പി​യു​ടെ ഭോ​ഷ്കി​നെ കോ​ട​തി തന്നെ വെല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ തന്‍റെ ട്വീ​റ്റില്‍ കുറിച്ചു. Today’s Supreme Court order, vindicates our stand that Governor Vala acted unconstitutionally. The…

Read More

കെ‍ജി ബൊപ്പയ്യ പ്രോട്ടേം സ്പീക്കര്‍; ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് വൈകീട്ട്

ബെംഗളൂരു: ബിജെപി എംഎല്‍എ കെ‍ജി ബൊപ്പയ്യ കര്‍ണാടകയില്‍ പ്രോട്ടേം സ്പീക്കറാകും. ഗവര്‍ണര്‍ വാജുഭായ് വാല ബൊപ്പയ്യയെ നാമനിര്‍ദേശം ചെയ്തു. ബൊപ്പയ്യയുടെ മേല്‍നോട്ടത്തിലാകും നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ്. അതിനിടെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കര്‍ണാടക ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് വൈകീട്ട് നടക്കും. ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. തെരഞ്ഞെടുക്കപ്പെട്ട 104 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് ആരംഭിക്കും. നാളെ വൈകീട്ട് നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. രഹസ്യ ബാലറ്റ് വേണമെന്ന ബിജെയുടെ ആവശ്യം…

Read More

വിവാഹിതരായി..

ഗായകനും ബെംഗളൂരുവിലെ  കലാ സാംസ്‌കാരിക സന്ധ്യകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യവുമായ ശ്രീ വേലു ഹരിദാസ്‌ വിവാഹിതനായി.വയത്തൂര്‍ പരിയാരത്ത് ഹൌസ് സോമദാസിന്റെ മകള്‍ ശ്രുതി ആണ് വധു,ഇന്നലെ ഉച്ചക്ക് വധു ഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം. കൈരളി ചാനല്‍ നടത്തിയ മാമ്പഴം എന്ന റിയാലിറ്റി ഷോയിലൂടെയാണ് വേലു ഹരിദാസ് സംഗീത  ലോകത്ത് കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത്,നഗരത്തില്‍ നിരവധി സ്റ്റേജ് ഷോകളിലൂടെ സംഗീത ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന വേലു ഹരിദാസ്‌ നഗരത്തില്‍  ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. കണ്ണൂര്‍ ജില്ലയിലെ ചൂളിയാട്,കളത്തില്‍ വീട്ടില്‍ ഹരിദാസന്റെയും വല്‍സലയുടെയും മകനാണ്. വേലു ഹരിദാസിനും…

Read More

സാഗർ ചുഴലിക്കാറ്റ് വരുന്നു; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ഏദന്‍ ഗള്‍ഫ് തീരത്തു രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാഗർ ചുഴലിക്കാറ്റ് മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റാണ്. ഇത് 90 കിലോമീറ്റർ വരെ വേഗമാർജിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനുമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവർ അടുത്ത 48 മണിക്കൂർ സമയത്തേക്ക്…

Read More
Click Here to Follow Us