വൺപ്ലസ് വാങ്ങുന്നവർക്ക് ഐഡിയ 2000 രൂപ തിരിച്ചുനൽകും, 370 ജിബി ഡേറ്റ ഫ്രീ

ചൈനീസ് സ്മാർട്ട് ഫോൺ വിതരണ കമ്പനിയായ വൺപ്ലസിന്‍റെ പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 6 വാങ്ങുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്കും 370 ജിബി ഡേറ്റയും ലഭിക്കും.

449 രൂപയുടെ നിർവാന പ്ലാൻ ആക്ടിവേറ്റ് ചെയ്യുമ്പോൾ 399 രൂപ നൽകിയാല്‍ മതിയാകും. ഓരോ മാസവും 10 ജിബിയുടെ അധിക ഡേറ്റയും നാല് മാസത്തേക്ക് ഡിവൈസ് സെക്യൂരിറ്റിയും ഐഡിയ നൽകുന്നുണ്ട്. ഇതോടൊപ്പം ഡിജിറ്റൽ ഐഡിയ കണ്ടന്റ് സർവീസുകളായ മ്യൂസിക്, മൂവീസ്, ഗെയിമുകൾ എന്നിവയും ലഭിക്കും.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഐഡിയ പ്രീപെയ്ഡ് വരിക്കാർക്ക് 12 മാസത്തിനുള്ളിൽ 370 ജിബി ഡേറ്റയാണ് ഓഫർ ചെയ്യുന്നത് (199 രൂപ റീചാർജിൽ ദിവസവും 1.1 ജിബി അധിക ഡേറ്റയും ലഭിക്കും). ഇതു മൂന്നാം തവണയാണ് ഐഡിയയും വൺപ്ലസും ഒന്നിച്ച് പ്ലാൻ നടപ്പിലാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts