കെ‍ജി ബൊപ്പയ്യ പ്രോട്ടേം സ്പീക്കര്‍; ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് വൈകീട്ട്

ബെംഗളൂരു: ബിജെപി എംഎല്‍എ കെ‍ജി ബൊപ്പയ്യ കര്‍ണാടകയില്‍ പ്രോട്ടേം സ്പീക്കറാകും. ഗവര്‍ണര്‍ വാജുഭായ് വാല ബൊപ്പയ്യയെ നാമനിര്‍ദേശം ചെയ്തു. ബൊപ്പയ്യയുടെ മേല്‍നോട്ടത്തിലാകും നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ്.

അതിനിടെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കര്‍ണാടക ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് വൈകീട്ട് നടക്കും. ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. തെരഞ്ഞെടുക്കപ്പെട്ട 104 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് ആരംഭിക്കും. നാളെ വൈകീട്ട് നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. രഹസ്യ ബാലറ്റ് വേണമെന്ന ബിജെയുടെ ആവശ്യം കോടതി തള്ളിയിരുന്നു. വോട്ടെടുപ്പ് എങ്ങനെ വേണമെന്നത് പ്രോട്ടേം സ്പീക്കര്‍ക്ക് തീരുമാനിക്കാം. എന്നാല്‍, മുഖ്യമന്ത്രി യെദ്യുരപ്പ നാമനിര്‍ദേശം ചെയ്ത ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts