അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അരുൺ സിംഗ്

ബെംഗളൂരു: 2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭാരതീയ ജനത പാർട്ടി (ബി.ജെ.പി.) വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി കർണാടകയുടെ ചുമതല കൂടിയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.

ബി.ജെ.പി. ഇപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ജെ.ഡി.എസിന് അധികാരം കിട്ടിയപ്പോഴും അവർക്ക് ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.ഡി.എസ്-കോൺഗ്രസ് പാർട്ടികളുമായി താരതമ്യം ചെയ്താൽ ബി.ജെ.പി. ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

അടുത്ത തിരഞ്ഞെടുപ്പിനായി ബി.ജെ.പിയെ സജ്ജമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി നടക്കുന്ന കർണാടക സംസ്ഥാന പര്യടനത്തിനിടയിൽ മൈസൂരുവിൽ വെച്ചാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്നും, ജെ.ഡി.എസ്. മുങ്ങിക്കൊണ്ടിരിക്കുന്ന പാർട്ടിയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?
[masterslider id="10"]

Related posts