ബെംഗളൂരു: നഗരത്തിലെ അപകടങ്ങളെക്കുറിച്ച് അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ട് സംവിധാനവുമായി ട്രാഫിക് പോലീസ്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ ടെലഗ്രാം ആപ് ഉപയോഗിച്ചാണ് പ്രവർത്തനം. അപകടങ്ങളിൽ പെടുന്നവരെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളപ്പൊക്കം, അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് നീക്കുന്നത് എന്നിവ സംബന്ധിച്ചുള്ള പരാതികളും ഇതിൽ നൽകാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ആപ്പ് അധികം വൈകാതെ പൂർണ തോതിൽ പ്രവർത്തനം തുടങ്ങും. അപകടത്തിന്റെ ദൃശ്യങ്ങളും ലോക്കേഷൻ ഉൾപ്പെടെ അയക്കാനും സൗകര്യം ഉണ്ടാകുമെന്ന് ട്രാഫിക്…
Read MoreTag: app
ഫോണിൽ ഈ ആപ്പുകൾ ഉണ്ടോ? തട്ടിപ്പിൽ വീഴാൻ സാധ്യത ഏറെ
ന്യൂഡല്‍ഹി: ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏറെ ജാഗ്രത ആവശ്യമാണ്. വ്യാജ ആപ്പുകള്‍ അല്ല എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഫോണിന്റെ ഉടമ അറിയാതെയാണ് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ‘സോഷ്യല്‍ എന്‍ജിനീയറിങ്’ ഉപയോഗിച്ചാണ് ഫോണില്‍ അനധികൃതമായി പ്രവേശിക്കുന്നത്. ഉടമ അറിയാതെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തിയാണ് നീക്കം നടത്തുന്നത്. അതിനിടെ ഫോണ്‍ ഉടമ അറിയാതെ രണ്ടാമത്തെ പേലോഡ് ഡൗണ്‍ലോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് ഫോണിന്റെ മുഴുവന്‍ കണ്‍ട്രോളും ഈ…
Read Moreലോൺ ആപ്പുകൾക്ക് പിന്നിൽ വിദേശികൾ,ചതിയിൽ പെട്ടാൽ പണം തിരിച്ചുപിടിക്കുന്നത് ദുഷ്‌കരം; കേരള പോലീസ്
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് കേരള പോലീസ്. അവരുടെ പ്രലോഭനങ്ങൾ തിരസ്കരിക്കാനും അവർ അയച്ച ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കുകയാണ് വേണ്ടതെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ‘അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്റ്റ് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉൾക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകുന്നു. വായ്പയായി കിട്ടിയ പണം അവർ…
Read Moreകബഡി താരം സ്വരാജിന്റെ ആത്മഹത്യയ്ക്ക് പിന്നിലും’ലോൺ ആപ്പ്’
ബംഗളൂരു: മംഗളൂരുവിൽ കബഡി താരം സ്വരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോൺ ആപ്പ് പീഡനത്തെ തുടർന്നാണ് സ്വരാജ് ആത്മഹത്യ ചെയ്തതെന്ന് ഇപ്പോൾ അറിയുന്നത്. വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ലോൺ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത സ്വരാജിന് ഇന്നലെ ഉച്ചയോടെ വായ്പ അടയ്ക്കാനുള്ള സമയപരിധി നൽകിയിരുന്നു. ആപ്പിൽ സഹോദരിയുടെ കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് സ്വരാജിനെ പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. കുട്ടിയുടെ ഫോട്ടോ വിൽപനയ്ക്ക് എന്ന് ഇട്ടാണ് ഇവർ കുട്ടിയെ ശല്യം ചെയ്തിരുന്നതെന്ന് പറയുന്നു. ഈ ഫോട്ടോ സ്വരാജിന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ്…
Read Moreയുടിഎസ് ആപ്പിൽ ഇനി ദൂര പരിധി പ്രശ്നമല്ല;എവിടെ നിന്നും ടിക്കറ്റ് എടുക്കാം
തിരുവനന്തപുരം : സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി. ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രമാണ് നിബന്ധന. ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ…
Read Moreബിബിഎംപി 500 കോടി രൂപയുടെ അഴിമതി നടത്തിയതായി ആരോപണം
ബെംഗളൂരു: ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വകുപ്പിൽ 500 കോടി രൂപയുടെ അഴിമതി നടന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു. ബിബിഎംപി 32,000 പൗരകർമ്മികൾക്ക് പ്രൊവിഡന്റ് ഫണ്ടും, എംപ്ലോയി സ്റ്റേറ്റ് ഇൻഷുറൻസും അനുവദിച്ചെങ്കിലും കരാറുകാർ തൊഴിലാളികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്ന് പാർട്ടി പറഞ്ഞു. 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പരാമർശിച്ച് തൊഴിലാളികളുടെ ചെലവിൽ കരാറുകാർ സമ്പന്നരായെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് മുക്യമന്ത്രി ചന്ദ്രു വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർആർ നഗർ എന്ന ഒരു സോണിൽ മാത്രം 18,636 പൗരകർമ്മികളെ എൻറോൾ ചെയ്തതായി ബിബിഎംപി അവകാശപ്പെട്ടതിൽ അദ്ദേഹം…
Read Moreവിമാനത്താവളത്തിലേക്ക് ടാക്സി ഉറപ്പാക്കാൻ ആപ്;
ബെംഗളൂരു; വിമാനത്താവളത്തിലേക്ക് ന്യായമായ കൂലിയിൽ ടാക്സി സർവീസ് ഉറപ്പാക്കാൻ ആപ് വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ടൂറിസം വകുപ്പ്. നിലവിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാറുകൾ ബുക്ക് ചെയ്യാൻ ഓൺലൈൻ സൗകര്യമില്ല. വിമാനത്താവളത്തിലെ കൗണ്ടറുകൾ മുഖേനയും 080–44664466 എന്ന നമ്പർ വഴിയുമാണ് ടാക്സികൾ ബുക്ക് ചെയ്യുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകൾ വികസിപ്പിക്കാനും സാങ്കേതിക സഹായം നൽകാനുമാണ് സ്വകാര്യ കമ്പനികളെ തേടുന്നത്. ഫെബ്രുവരിയോടെ കരാർ ഉറപ്പിച്ച് ഉടൻ ആപ്പ് പുറത്തിറക്കുകയാണ് ലക്ഷ്യമിടുന്നത്.
Read Moreനമ്മ മെട്രോ ടിക്കറ്റിനൊപ്പം ക്യാബും ഓട്ടോയും ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ്
ബെംഗളൂരു: യാത്രക്കാർക്ക് അവരുടെ ഫോണുകളിൽ മെട്രോ ടിക്കറ്റിനൊപ്പം ഓട്ടോറിക്ഷയും ക്യാബും ബുക്ക് ചെയ്യാൻ സൗകര്യം ഒരുങ്ങുന്നു. ഇതിനു സഹായിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് രണ്ട് സ്വകാര്യ കമ്പനികളുടെ സേവനം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തേടി. മൾട്ടി മോഡൽ അർബൻ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ സിറ്റിലിറ്റി, ബോഷുമായി സഹകരിച്ച് ബെംഗളൂരുവിൽ നഗരത്തിലെ ആദ്യത്തെ ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ ലിവിംഗ് ലാബ് സ്ഥാപിച്ച ഗിസ് ഇന്ത്യ എന്നിവരോട് ആപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് മാധ്യമങ്ങളോട് പറഞ്ഞു. ആപ്പ് മൂന്നാം…
Read Moreആപ്പ് അധിഷ്‌ഠിത ഓട്ടോ സേവനങ്ങൾക്കുള്ള നിരക്കുകൾ 15 ദിവസത്തിനുള്ളിൽ നിശ്ചയിക്കുക; ഹൈക്കോടതി
ബെംഗളൂരു: ആപ്പ് അധിഷ്‌ഠിത ഓട്ടോറിക്ഷ ഹെയ്‌ലിംഗ് സേവനങ്ങളുടെ നിരക്ക് 15 ദിവസത്തിനകം നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതി വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. യൂബർ, റാപ്പിഡോ, ഒല തുടങ്ങിയ ഓൺലൈൻ അഗ്രഗേറ്ററുകളോട് ഓട്ടോറിക്ഷകൾക്കുള്ള സർവീസുകൾ ഉടൻ നിർത്താൻ അധികൃതർ കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു . ഉത്തരവ് ലംഘിക്കുന്ന ഓട്ടോകൾ കണ്ടാൽ നടപടിയെടുക്കുമെന്നും അഗ്രഗേറ്റർമാർ മുന്നറിയിപ്പ് നൽകി. 2016ലെ കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റർ റൂൾസ് പ്രകാരം നൽകിയ ലൈസൻസിന് കീഴിൽ ഓട്ടോറിക്ഷകൾ ഉൾപ്പെട്ടിട്ടില്ലെന്ന് സർക്കാർ വാദിച്ചിരുന്നു. ഓല ആപ്പ് വഴി സേവനം നൽകുന്ന എഎൻഐ ടെക്‌നോളജീസ്…
Read Moreകർണാടകയിൽ സർക്കാർ രൂപീകരിക്കും ; കെജരിവാൾ
ബെംഗളൂരു: ഡൽഹിയിലെയും പഞ്ചാബിലെയും പോലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. അഴിമതിയുടെ കേന്ദ്രമായി മാറിയ കര്‍ണാടകയില്‍ പഞ്ചാബില്‍ ചെയ്തത് പോലെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് താനെത്തിയതെന്ന് കെജ്രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജ്ഞാനുസരണം സി.ബി.ഐ തന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഞങ്ങളുടേത് സത്യസന്ധമായ സര്‍ക്കാര്‍ ആണെന്ന് റെയ്ഡിലൂടെ തെളിഞ്ഞെന്നും ഇതേ രീതിയിലുള്ള സര്‍ക്കാരാണ് കര്‍ണാടകയില്‍ രൂപീകരിക്കാന്‍ ആം ആദ്മി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍…
Read More