കർണാടകയിൽ സർക്കാർ രൂപീകരിക്കും ; കെജരിവാൾ

ബെംഗളൂരു: ഡൽഹിയിലെയും പഞ്ചാബിലെയും പോലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍.

അഴിമതിയുടെ കേന്ദ്രമായി മാറിയ കര്‍ണാടകയില്‍ പഞ്ചാബില്‍ ചെയ്തത് പോലെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് താനെത്തിയതെന്ന് കെജ്രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജ്ഞാനുസരണം സി.ബി.ഐ തന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഞങ്ങളുടേത് സത്യസന്ധമായ സര്‍ക്കാര്‍ ആണെന്ന് റെയ്ഡിലൂടെ തെളിഞ്ഞെന്നും ഇതേ രീതിയിലുള്ള സര്‍ക്കാരാണ് കര്‍ണാടകയില്‍ രൂപീകരിക്കാന്‍ ആം ആദ്മി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

ഡല്‍ഹിയില്‍ ഈ വര്‍ഷം നാല് ലക്ഷം വിദ്യാര്‍ഥികള്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ രണ്ട് കോടി ആളുകള്‍ക്ക് ചികിത്സ സൗജന്യമാണെന്നും നേരത്തെ ഡല്‍ഹിയിലുണ്ടായിരുന്ന വൈദ്യുത പ്രതിസന്ധി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ആം ആദ്മിയുടെ ദക്ഷിണേന്ത്യയിലെ പഞ്ചാബ് ആയി കര്‍ണാടകയെ മാറ്റുമെന്നാണ് സംസ്ഥാന എ.എ.പി കണ്‍വീനര്‍ പൃഥ്വി റെഡ്ഡി അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts