പള്ളി നവീകരണത്തിനിടെ മണ്ണിനടിയിൽ നിന്നും ക്ഷേത്ര ഭാഗങ്ങൾ കണ്ടെത്തി 

ബെംഗളൂരു: മുസ്ലീം പള്ളി നവീകരണത്തിനിടെ മണ്ണിനടിയില്‍ നിന്ന് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തു.

മംഗലാപുരത്തിനടുത്ത് മിലാലിയിലാണ് സംഭവം. മസ്ജിദ് അധികൃതരുടെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു എന്ന നിഗമനത്തിലാണ് പ്രദേശവാസികള്‍. ക്ഷേത്രം തകര്‍ത്തിട്ടാകാം പള്ളി നിര്‍മ്മിച്ചത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ വ്യക്തത വരുത്തുന്നത് വരെ പള്ളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിര്‍മ്മാണം നടത്തരുതെന്ന് ദക്ഷിണ കന്നഡ കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

സംഭവത്തെക്കുറിച്ച്‌  അന്വേഷിച്ച്  വരികയാണെന്നും പഴയ രൂപരേഖകളും ഉടമസ്ഥാവകാശ വിവരങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts