ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ പറ്റിച്ച് ചിട്ടി കമ്പനി

ബെംഗളൂരു: ചിട്ടിക്കമ്പനി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി ഉപഭോക്താക്കൾ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെത്തുടർന്ന് പോലീസ് കെങ്കേരിക്കു സമീപത്തെ ഉള്ളാലയിലെ ചിട്ടി കമ്പനി ഓഫീസിലെത്തിയെങ്കിലും പൂട്ടിയിട്ട നിലയിലായിരുന്നു.

ഇതേത്തുടർന്ന് ഐശ്വര്യ ചിറ്റ്‌ ഫണ്ട് എം.ഡി. ഉൾപ്പെടെ ഒമ്പത്‌ ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. പ്രധാനപ്രതി പട്ടേൽ ആനന്ദിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് പലർക്കും പലിശ ലഭിക്കാതെ വന്നത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ഇതേത്തുടർന്ന് ഉപഭോക്താക്കൾ സമീപിച്ചപ്പോൾ കോവിഡ് പ്രതിസന്ധിമൂലമാണ് പലിശ മുടങ്ങുന്നതെന്നും ജൂൺ ആകുമ്പോൾ എല്ലാം സാധാരണപോലെയാകുമെന്നും കമ്പനി അധികൃതർ ഉറപ്പുനൽകുകയായിരുന്നു.

നവംബർ ആയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് ഉപഭോക്താക്കൾ കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും സാധിച്ചില്ല. ഇതേത്തുടർന്നാണ് ഉപഭോക്താക്കൾ പോലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts