പഞ്ചാബിനു ശേഷം ഇനി നോട്ടം കർണാടകത്തിൽ

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും മത്സരിക്കാൻ ഒരുങ്ങുകയാണ് എഎപി. ബിജെപിയെ പരാജയപ്പെടുത്തല്‍ എളുപ്പമല്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസിന് ബദലായി വളരാനാണ് ആപ്പിന്റെ ലക്ഷ്യം. ഇത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാവനാണ് സാധ്യത , അതുകൊണ്ട് തന്നെ അടുത്തതായി ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള കര്‍ണാടകത്തിലേക്കാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബെംഗളൂരു നഗരസഭാതിരഞ്ഞെടുപ്പിലും എ.എ.പി. സ്ഥാനാര്‍ത്ഥികള്‍ എല്ലാ വാര്‍ഡുകളിലുമുണ്ടാകും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകത്തിലെ ഒട്ടേറെ…

Read More

വാഹനാപകടം മുൻകൂട്ടി അറിയാം, ആപ്പുമായി മോട്ടോർ വാഹന വകുപ്പ് 

തിരുവനന്തപുരം: ഡ്രൈവർമാർക്ക് അപകട സാധ്യത മുൻകൂട്ടി അറിയാനായി ആപ്പ് വരുന്നു. ഡ്രൈവർമാർക്ക് അപകട മേഖലയിൽ ജാഗ്രത നിർദേശം നൽകുന്ന ആപ്പ് ഈ മാസം പുറത്തിറങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകളായി കണക്കാക്കി അവ മുന്‍കൂട്ടി അറിയിക്കുന്ന വിധത്തിൽ ആയിരിക്കും ആപ്പിന്റെ പ്രവർത്തനം രീതി.മോട്ടോർ വാഹനവകുപ്പാണ് ഈ ആപ്പ് പുറത്തിറക്കുന്നത്.പൊതുമരാമത്ത് വകുപ്പ്, മോട്ടര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകള്‍പ്രകാരം ആകെ 248 ബ്ലാക്ക് സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

Read More

ജിപിഎസ് തകരാർ; മാലിന്യ വാഹനങ്ങൾ ട്രാക്ക് ചെയ്യാനുള്ള ആപ്പുമായി ബെംഗളൂരു പൗരസമിതി.

ബെംഗളൂരു: നിരവധി സാങ്കേതിക കാരണങ്ങളാൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് പ്രവർത്തനക്ഷമമാക്കുന്നതും അവയെ ട്രാക്ക് ചെയ്യുന്നതും ബൃഹത് ബെംഗളൂരു മഹാങ്കര പാലെ (ബിബിഎംപി) ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായി മാറിയതിനാൽ, അത്തരം വാഹനങ്ങൾ ട്രാക്കുചെയ്യുന്നതിന് ഒരു ആപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പൗരസമിതി. ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വിഭാഗം കഴിഞ്ഞ മൂന്ന് വർഷമായി ജിപിഎസ് ഉപയോഗിച്ച് മാലിന്യ വാഹനങ്ങൾ ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ പല പ്രശ്നങ്ങളും കാരണം ആ ശ്രമത്തിന് പൂർണ്ണ വിജയം നേടാൻ കഴിഞ്ഞില്ല. എല്ലാ ഓട്ടോ-ടിപ്പർ ഡ്രൈവർമാർ, അറ്റൻഡർമാർ, മാലിന്യം ശേഖരിക്കുന്നവർ, ഗാർബേജ് കോംപാക്‌ടറുകൾ,…

Read More

മാലിന്യം ശേഖരിക്കുന്ന വണ്ടികളുടെ കൃത്യതയില്ലായ്മ; ആപ്പുമായി കോർപ്പറേഷൻ

ബെം​ഗളുരു; മാലിന്യം ശേഖരിക്കുന്ന വണ്ടികൾ കൃത്യമായ സമയത്ത് എത്താത്തതും വിവിധ സമയങ്ങളിൽ എത്തുന്നതും, ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതും ബെം​ഗളുരു നിവാസികളെ വട്ടം കറക്കുന്നതാണ്. എന്നാൽ മാലിന്യ ശേഖരണം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് മാറ്റുവാൻ ആപ്പുമായി എത്താൻ ഒരുങ്ങുകയാണ് കോർപ്പറേഷൻ. ആപ്പ് നിർമ്മിക്കാനുള്ള പദ്ധതികൾ തുടങ്ങി കഴിഞ്ഞതായി വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യൽ കമ്മീഷ്ണർ ഹരീഷ് കുമാർ അറിയിച്ചു. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ആർഎഫ് ഐഡി സംവിധാനം അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ആപ്പ് എത്തുന്നതോടെ നിലവിലുള്ള മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് നി​ഗമനം. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ നിലവിൽ ആർഎഫ് ഐഡി…

Read More

ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുക; ന​ഗരത്തിൽ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെ കണക്കെടുക്കുന്നു

ബെം​ഗളുരു; തൊഴിൽ ആനുകൂല്യങ്ങളും, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് ആപ്പ് വിവിധ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെയും , ഇ- കൊമെഴ്സ്- ഓൺലൈൻ ടാക്സി ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കുവാൻ നീക്കം. ജില്ല തിരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. നിലവിൽ ഇത്തരം ഇടങ്ങളിൽ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി ആരും പരി​ഗണിച്ച് വരുന്നില്ല , അതിനാൽ സാധനങ്ങൾ എത്തിക്കുന്നതനുസരിച്ചും, ടാക്സിയുടെ ഓട്ടം അനുസരിച്ചും പണം കൊടുക്കുകയാണ് ചെയ്യുന്നത്. ആഴ്ച്ചയിൽ ഒരിക്കൽ അവധി ലഭ്യമാക്കാനും, കുറഞ്ഞ വേതനം ഉറപ്പാക്കി നൽകുവാനും വേണ്ടിയാണ് കണക്കെടുപ്പ് നടത്തുന്നതെന്ന്…

Read More

മോഡേണായി ലഹരി ഇടപാടുകൾ; ഭക്ഷണവിതരണ ആപ്പുകൾ വഴി ന​ഗരത്തിൽ ലഹരികച്ചവടം

ബെം​ഗളുരു; ലഹരി കച്ചവടത്തിന് പുതിയ വഴിതേടിയ രണ്ട് പേർ പോലീസ് പിടിയിൽ. ഇത്തവണ ഭക്ഷണ വിതരണ ആപ്പുകൾ വഴിയാണ് ലഹരി കച്ചവടം നടത്തിയത്. അസം സ്വദേശികളായ രണ്ട്പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 60 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാനെന്ന വ്യാജേന പുസ്തകങ്ങളിലും സമ്മാനപൊതികളിലും ഭം​ഗിയായി പൊതിഞ്ഞാണ് അസം സ്വദേശികൾ ന​ഗരത്തിൽ ലഹരി കച്ചവടം ചെയ്തു വന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഓരോ പുസ്തകങ്ങളുടെയും ഉൾതാളുകൾ മുറിച്ചെടുത്ത് പകരം ലഹരി മരുന്നടങ്ങിയ പാക്കറ്റ് വെച്ചാണ് സംശയം…

Read More

ക്ഷേത്രങ്ങളെ കുറിച്ചറിയാൻ മൊബൈൽ ആപ്ലിക്കേഷനുമായി സംസ്ഥാനം

തമിഴ്‌നാടിനും പുതുച്ചേരിക്കും ശേഷം ഒരു ഓൺലൈൻ സംയോജിത ക്ഷേത്ര മാനേജുമെന്റ് സിസ്റ്റം (ഐടിഎംഎസ്) ആരംഭിക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി കർണാടക മാറും. ക്ഷേത്രങ്ങളുടെ ചരിത്രം, ആചാരങ്ങൾ, പൂജാ നിരക്കുകൾ, റൂട്ട് മാപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ കർണാടക എൻഡോവ്മെന്റ് വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വകുപ്പിന് കീഴിൽ 34,559 ക്ഷേത്രങ്ങളുണ്ട്. പല ക്ഷേത്രങ്ങളിലും അവയുടെ ചരിത്രവും മറ്റ് വിവരങ്ങളും ഓൺലൈനിൽ ലഭ്യമാണ്. അതിനാൽ എല്ലാ വിവരങ്ങളും ഏകീകരിക്കാനും ഐടിഎംഎസ് മൊബൈൽ ആപ്പിൽ അത് നൽകാനും ഞങ്ങൾ തീരുമാനിച്ചു. എന്ന് മുസ്രായി, ഹജ്,…

Read More

രാജ്യത്തെ പൗരൻമാർക്ക് മികച്ച ആരോ​ഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ യാഥാർഥ്യമാക്കണം; കേന്ദ്രമന്ത്രി

ബെം​ഗളുരു; രാജ്യത്തെ പൗരൻമാർക്ക് ഏറ്റവും മികച്ച ആരോ​ഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ സാധ്യമാക്കണമെന്ന് ഡോക്ടർമാരോട് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡിനെ തുരത്താൻ മാത്രമല്ല, ഡോക്ടർമാരിൽ വിശ്വാസം അർപ്പിക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഓരോ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം പറ‍ഞ്ഞു.   ബിരുദദാന ചടങ്ങിൽ പ്രസം​ഗിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. ലോക മാനസിക ആരോ​ഗ്യ ദിനം പ്രമാണിച്ച് നിംഹാൻസ് തയ്യാറാക്കിയ ആപ്പും അദ്ദേഹം പുറത്തിറക്കി. നിംഹാൻസിന്റെ സേവനം ​ഗ്രാമാന്തരങ്ങളിലും എത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

Read More

മൈൻഡ് നോട്ട്സ്; എല്ലാവർക്കും മാനസികാരോ​ഗ്യം, ആപ്പുമായി നിംഹാൻസ്

ബെം​ഗളുരു; നാളത്തെ ദേശീയ മാനസികാരോ​ഗ്യ ദിനം പ്രമാണിച്ച് ആപ്പ് പുറത്തിറക്കി നിംഹാൻസ് രം​ഗത്ത്. എല്ലാ ജനങ്ങൾക്കും മാനസികാരോ​ഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആപ്പ് തയ്യാറാക്കിയത്. ചടങ്ങിൽ കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യാതിഥിയാകും. മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് സഹായകരമാകും വിധമാണ് മൈൻഡ് നോട്ട് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബെം​ഗളുരു ഐഐടി ബി , മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യയുടെയും സഹകരണത്തോടെയാണ് മൈൻഡ് നോട്സ് രൂപപ്പെടുത്തിയത്. മാനസിക ആരോ​ഗ്യത്തെക്കുറിച്ച് ഉള്ള സംശയങ്ങൾ ആരായുവാനും അവ ശാസ്ത്രീയമായി പരിഹരിക്കപ്പെടാനും ഉള്ള അവസരവും, ഡോക്ടർമാരുമായി സംസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ…

Read More

കോവിഡ് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനാകുന്നില്ല;ആപ്പ് സജ്ജമാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി.

ബെം​ഗളുരു; ആപ്പ് സജ്ജമാകാത്തതിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനുള്ള സംവിധാനം പൂർത്തിയാകാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇക്കഴിഞ്ഞ കഴിഞ്ഞയാഴ്ചയാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമായത്. ഇതിന്റെ ചുമതല കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ കുമാറിനെ ഏർപ്പാടാക്കിയത്. എന്നാൽ ഇതുവരെയായി ആപ്പ് പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. ബെം​ഗളുരു ന​ഗരത്തിലെ കോവിഡ് കെയർ സെന്ററുകളിലും ആശുപത്രികളിലും ഒഴിവുള്ള കിടക്കകളെക്കുറിച്ചും അനുബന്ധസൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരം നൽകുന്ന ആപ്പാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ ആപ്പ് നിർമിക്കുന്നതോടെ ആരോഗ്യപ്രവർത്തർക്കും സന്നദ്ധ പ്രവർത്തകർക്കും രോഗിയെ…

Read More
Click Here to Follow Us