ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുക; ന​ഗരത്തിൽ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെ കണക്കെടുക്കുന്നു

ബെം​ഗളുരു; തൊഴിൽ ആനുകൂല്യങ്ങളും, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് ആപ്പ് വിവിധ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെയും , ഇ- കൊമെഴ്സ്- ഓൺലൈൻ ടാക്സി ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കുവാൻ നീക്കം. ജില്ല തിരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. നിലവിൽ ഇത്തരം ഇടങ്ങളിൽ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി ആരും പരി​ഗണിച്ച് വരുന്നില്ല , അതിനാൽ സാധനങ്ങൾ എത്തിക്കുന്നതനുസരിച്ചും, ടാക്സിയുടെ ഓട്ടം അനുസരിച്ചും പണം കൊടുക്കുകയാണ് ചെയ്യുന്നത്. ആഴ്ച്ചയിൽ ഒരിക്കൽ അവധി ലഭ്യമാക്കാനും, കുറഞ്ഞ വേതനം ഉറപ്പാക്കി നൽകുവാനും വേണ്ടിയാണ് കണക്കെടുപ്പ് നടത്തുന്നതെന്ന്…

Read More

ബാം​ഗ്ലൂർ നിവാസികളെ വലക്കാനൊരുങ്ങി ഒാട്ടോ ചാർജ് വർധന; ആവശ്യം ഇന്ധന വില വർധനയുടെ പശ്ചാത്തലത്തിൽ

ബെം​ഗളുരു: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലകാരണം നിലവിലെ സാഹചര്യത്തിൽസർവ്വീസ് നടത്താൻ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ ബെം​ഗളുരു ന​ഗര ജില്ലാ ഡപ്യൂട്ടി കമ്മീഷ്ണർക്ക് നിവേദനം നൽകി. പെട്രോൾ , എൽപിജി വില ഉയർന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ ഒാട്ടോ തൊഴിലാളി  സംഘടനകൾ ശക്തമാക്കി കഴിഞ്ഞു. ഇപ്പോൾ 25 രൂപയാണ്നിലവിലുളള നിരക്ക് എന്നാൽ ഇത് 25 ൽ നിന്ന് 30 ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാനാകുകയുള്ളുവെന്ന് ഡപ്യൂട്ടി കമ്മീഷ്ണർ വ്യക്തമാക്കി.

Read More
Click Here to Follow Us