വാഹനാപകടം മുൻകൂട്ടി അറിയാം, ആപ്പുമായി മോട്ടോർ വാഹന വകുപ്പ് 

തിരുവനന്തപുരം: ഡ്രൈവർമാർക്ക് അപകട സാധ്യത മുൻകൂട്ടി അറിയാനായി ആപ്പ് വരുന്നു. ഡ്രൈവർമാർക്ക് അപകട മേഖലയിൽ ജാഗ്രത നിർദേശം നൽകുന്ന ആപ്പ് ഈ മാസം പുറത്തിറങ്ങുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകളായി കണക്കാക്കി അവ മുന്‍കൂട്ടി അറിയിക്കുന്ന വിധത്തിൽ ആയിരിക്കും ആപ്പിന്റെ പ്രവർത്തനം രീതി.മോട്ടോർ വാഹനവകുപ്പാണ് ഈ ആപ്പ് പുറത്തിറക്കുന്നത്.പൊതുമരാമത്ത് വകുപ്പ്, മോട്ടര്‍ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകള്‍പ്രകാരം ആകെ 248 ബ്ലാക്ക് സ്‌പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

Read More
Click Here to Follow Us