ബിബിഎംപി 500 കോടി രൂപയുടെ അഴിമതി നടത്തിയതായി ആരോപണം 

ബെംഗളൂരു: ബിബിഎംപിയുടെ ഖരമാലിന്യ സംസ്‌കരണ വകുപ്പിൽ 500 കോടി രൂപയുടെ അഴിമതി നടന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു.

ബിബിഎംപി 32,000 പൗരകർമ്മികൾക്ക് പ്രൊവിഡന്റ് ഫണ്ടും, എംപ്ലോയി സ്റ്റേറ്റ് ഇൻഷുറൻസും അനുവദിച്ചെങ്കിലും കരാറുകാർ തൊഴിലാളികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്ന് പാർട്ടി പറഞ്ഞു.

2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പരാമർശിച്ച് തൊഴിലാളികളുടെ ചെലവിൽ കരാറുകാർ സമ്പന്നരായെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് മുക്യമന്ത്രി ചന്ദ്രു വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ആർആർ നഗർ എന്ന ഒരു സോണിൽ മാത്രം 18,636 പൗരകർമ്മികളെ എൻറോൾ ചെയ്തതായി ബിബിഎംപി അവകാശപ്പെട്ടതിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി.

കുറഞ്ഞത് അഞ്ച് വർഷം പഴക്കമുള്ള കണക്കുകളാണ് എഎപി പരാമർശിക്കുന്നതെന്ന് ബിബിഎംപിയുടെ സ്‌പെഷ്യൽ കമ്മീഷണർ ഹരീഷ് കുമാർ പറഞ്ഞു.

അഴിമതിയിൽ ഉൾപ്പെട്ട കരാറുകാരെ/ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് അന്വേഷണം നയിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് എഎപി മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts