ബംഗളൂരു:ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം ബംഗളൂരുവിലെത്തും. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഭരണം പിടിക്കുമെന്നും അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കർണാടക റവന്യൂമന്ത്രി അശോക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമിത് ഷാ എത്തുന്നത് എന്നാണ് സൂചന. ദക്ഷിണേന്ത്യയിൽ തങ്ങൾ ഭരിക്കുന്ന ഏക സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ബി.ജെ.പി.യും തിരിച്ചുപിടിക്കാനും കോൺഗ്രസും ജെ.ഡി-എസും ചൂടേറിയ പ്രചാരണം നയിച്ച തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Read MoreTag: Amith sha
ശീതളപാനീയവുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു
ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് ബി.ജെ.പി പ്രവർത്തകർ നടുറോഡിൽ കൊള്ളയടിച്ചു. 35000 രൂപ വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവർത്തകർ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു. സാധനങ്ങൾ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് കൊണ്ട് ആൾക്കൂട്ടത്തോട് ഡ്രൈവർ സമീർ അഭ്യർത്ഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. കൂടിനിന്നവരിൽ ചിലർ ചിത്രീകരിച്ച വിഡിയോയിൽ ഈ രംഗങ്ങൾ കാണാം. സംഭവം മാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ തങ്ങളുടെ അണികളിൽ നിന്ന് 20,000 രൂപ…
Read Moreഅമിത് ഷാ നാളെ മംഗളൂരുവിൽ റോഡ് ഷോ നടത്തും
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ്‌ഷോ നടത്തുമെന്ന് വേദവ്യാസ് കാമത്ത് എംഎല്‍എ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ടൗണ്‍ഹോള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് കെഎസ് റാവു റോഡ് വഴി മഞ്ചേശ്വരം ഗോവിന്ദ പൈ സര്‍ക്കിളില്‍ (നവഭാരത്) സമാപിക്കും. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ടൗണ്‍ഹോളും പരിസരവും പരിശോധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ തീരുമാനിച്ചിരുന്നെങ്കിലും അമിത് ഷായുടെ റോഡ് ഷോയുടെ ദിവസവും സമയവും സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അമിത് ഷാ…
Read Moreമോദിയെ എത്രയേറെ അപകീർത്തിപ്പെടുത്തുന്നുവോ അത്രയേറെ താമര വിരിയും ; അമിത് ഷാ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് . മോദിയെ എത്രയേറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവോ അത്രയേറെ കൂടുതല്‍ താമര വിരിയുമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ബഹുമാനത്തോടെ നരേന്ദ്ര മോദിയെ ലോകം മുഴുവന്‍ സ്വാഗതം ചെയ്യുകയാണെന്നും, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇന്ത്യയുടെ അഭിമാനം നരേന്ദ്ര മോദി ലോകം മുഴുവനും ഉയര്‍ത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു. മരണത്തിന്റെ വ്യാപാരി എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പെട്ടയാള്‍ എന്നാണ് പ്രിയങ്ക…
Read Moreഅമിത് ഷായുടെ പ്രസ്ഥാവന പ്രകോപനപരം, പരാതി നൽകി കോൺഗ്രസ്
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ പരാതിയുമായി കോൺഗ്രസ്. പ്രകോപനപരമായ പ്രസ്താവനകൾ വിദ്വേഷവും വളർത്തുന്നതിനും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിർന്ന നേതാക്കളായ രൺദീപ് സിങ് സുർജേവാല, ഡോ.പരമേശ്വര, ഡി.കെ.ശിവകുമാർ എന്നിവർ ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അധികാരത്തിലെത്തിയാൽ കർണാടകയിൽ വർഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയാണ് പരാതിക്കടിസ്ഥാനമെന്ന് നേതാക്കൾ പറഞ്ഞു.പരിപാടിയുടെ സംഘാടകർ അമിത് ഷാക്കുമെതിരെ എത്രയും വേഗം എഫ്‌ഐആർ ആവശ്യപ്പെട്ടു. ബിജെപി നേതാക്കൾ മന:പൂർവം തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.കോൺഗ്രസിനും നേതൃത്വത്തിനും…
Read Moreബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ മുഖ്യമന്ത്രിയാകും ; അമിത് ഷാ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ബൊമ്മെ തന്നെ കർണാടക മുഖ്യമന്ത്രിയാകും.ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകി ബിജെപി . ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും.ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ. ബൊമ്മെ , യെദ്യൂരപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി.ലക്ഷ്മൺ സാവദി , ജഗദീഷ് ഷെട്ടർ തുടങ്ങിയവരുടെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന് കർശനനിർദേശവും നൽകിയിട്ടുണ്ട്.
Read Moreമയക്കുമരുന്ന് കേസുകളിൽ കേന്ദ്രം നേരിട്ട് ഇടപെടും : അമിത് ഷാ
ബെംഗളൂരു: മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്തിന്റെ പ്രശ്‌നം സംസ്ഥാനവുമായോ കേന്ദ്രവുമായോ മാത്രം ബന്ധപ്പെട്ടതല്ല. ദേശീയ പ്രശ്നമാണ്.അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ ദേശീയവും ഏകീകൃതവുമാകണം അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നേരിട്ടറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ ശൃംഖലയെയും തകര്‍ക്കാന്‍, മയക്കുമരുന്ന് കേസുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വിമുക്തഭാരതം എന്ന ലക്ഷ്യം നേടാന്‍ മയക്കു മരുന്നിനെതിരെ സീറോ ടോളറന്‍സ് നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്.…
Read Moreപ്രധാന മന്ത്രിയുടെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു ; അമിത് ഷാ
ബെംഗളൂരു: ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ നാശത്തിനായി ആര് മുദ്രാവാക്യം ഉയര്‍ത്തിയാലും ദൈവം കേള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയിലെ ബിദറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഒരു വിജയ സ്രോതസും അവശേഷിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അനുദിനം താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. ചിലർ മോദിയുടെ നാശത്തിനായി മുദ്രാവാക്യം ഉയര്‍ത്തുന്നു. എന്നാല്‍ ദൈവം നിങ്ങളെ കേള്‍ക്കില്ല. കാരണം 130 കോടി ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുന്നുണ്ട്- അമിത് ഷാ അവകാശപ്പെട്ടു.
Read Moreഅമിത് ഷായുടെ റോഡ് ഷോ ഇന്ന്
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ ഇന്ന് ധാർവാഡിലെ കുണ്ട് ഗോലിൽ നടക്കും. ഇന്ന് രാവിലെ 10.30ന് ഹുബ്ബള്ളി കെഎൽഐ ബിവിബി കോളേജിലെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനായി എത്തും. ഉച്ചക്ക് 2.30 ന് പോലീസ് സ്റ്റേഷൻ റോഡ് മുതൽ ബ്രഹ്മദേവര ക്ഷേത്രം വരെയാണ് റോഡ് ഷോ. ഇന്നലെ രാത്രി 10 മണിയോടെയാണ് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തിയത്. വൈകുന്നേരം 6 മണിക്ക് ബെളഗാവിയിലേക്ക് പോകുന്ന അമിത് ഷാ ബിജെപി നേതാക്കളുമായി ചർച്ച നടത്തും.…
Read Moreതെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ അമിത് ഷായുടെ സന്ദർശനം
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ. റോഡ് ഷോ നടത്തുന്നതിനും മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനുമാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഹുബ്ബള്ളി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് വെങ്കിടേഷ് ജോഷിയും ചേർന്ന് സ്വീകരിച്ചു. . ഹുബ്ബളളി നഗരത്തിലെ കെ.എൽ.ഐ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ബിവി ഭൂമരഡ്ഡി കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തതിനാലാണ് അമിത് ഷായുടെ കർണാടക സന്ദർശനം ആരംഭിക്കുന്നത്. കർണാടക മറ്റ് മറ്റ് എട്ട് സംസ്ഥാനങ്ങളിൽ നിയമസഭാ…
Read More