ജെഡിഎസുമായി സഖ്യമില്ല ; അമിത് ഷാ 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി ജെ പി. ദക്ഷിണേന്ത്യയില്‍ തങ്ങള്‍ക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് ഇത്തവണ അധികാര തുടര്‍ച്ച നേടുമെന്നാണ് അവകാശവാദം. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും തനിച്ച്‌ പോരാടാണ് തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇക്കുറി 150 സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജെ ഡി എസുമായി സഖ്യമുണ്ടാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ജി കുമാരസ്വാമി നേരത്തേ നടത്തിയ ചില…

Read More

ബെംഗളൂരു സന്ദർശനത്തിനിടെ അമിത് ഷാ മുഖ്യമന്ത്രിയെയും കർണാടക ബിജെപി ഘടകത്തെയും സന്ദർശിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മായിക്ക്, ഉന്മേഷദായകമായ ഒരു വാരമാകുമെന്നാണ് കരുതപ്പെടുന്നത്. തന്റെ ഒരു വർഷത്തെ ഭരണത്തിന്റെ വലിയ ആഘോഷം ആസൂത്രണം ചെയ്തട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറി. ആഗസ്റ്റ് 4 വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദർശനം മുഖ്യമന്ത്രിയെയും കർണാടക ബിജെപി ഘടകത്തെയും കൂടുതൽ പിന്നോട്ടടിപ്പിച്ചു. ഷായും ബിജെപിയുടെ ഉന്നത നേതാക്കളും കർണാടക മന്ത്രിമാരും തമ്മിലുള്ള അർദ്ധരാത്രി കൂടിക്കാഴ്ച വരുണാഭമായിരുന്നില്ല, കർണാടകയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യേണ്ടതുണ്ടെന്നും ഷാ സ്റ്റാറ്റസ് അപ്‌ഡേറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.…

Read More

മന്ത്രിസഭാ വികസനം സംബന്ധിച്ച് അമിത് ഷാ അറിയിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗളൂരു സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ , ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഷാ സംസ്ഥാന മന്ത്രിസഭാ വിപുലീകരണത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞു. ക്യാബിനറ്റ് വിപുലീകരണത്തെ കുറിച്ച് എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഡൽഹിയിൽ പോയ ശേഷം ഷാ എന്നോട് സംസാരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വ്യാഴാഴ്ച ചേരാനിരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം മെയ് 11ലേക്ക് മാറ്റി.

Read More

മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അഭ്യൂഹങ്ങൾ ചൂട് പിടിക്കുന്നു

ബെംഗളൂരു: ഗുജറാത്തിൽ പുതുമയ്ക്ക് വേണ്ടി മുഖ്യമന്ത്രിയെ അടക്കം മാറ്റി സർക്കാർ അഴിച്ചു പണി നടത്തിയതു പോലെ ബസവരാജ് ബൊമ്മെയുടെ കാര്യത്തിലും അഴിച്ചു പണി നടക്കുമോ? അമിത് ഷാ ബെംഗളൂരു സന്ദർശനത്തോ ടെ  അഭ്യൂഹങ്ങൾ ചൂടു പിടിക്കുന്നു. 9 മാസമേ ആയിട്ടുള്ളു മുഖ്യമന്ത്രിയായി ബസവരാജ ബൊമ്മൈ അധികാരം ഏറിയിട്ട്. നാടകീയ മാറ്റം ഉടന്‍ ഉണ്ടാവില്ലെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബൊമ്മെ അധികം വൈകാതെ തന്റെ മന്ത്രിസഭ വികസിപ്പിക്കുമെന്നും കേള്‍ക്കുന്നുണ്ട്. ഒരു ബിജെപി നേതാവിന്റെ പരാമര്‍ശമാണ് ബൊമ്മെ പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഡല്‍ഹിയിലെയും, ഗുജറാത്തിലെയും തദ്ദേശ തിരഞ്ഞെടുപ്പുകള്‍…

Read More

കർണാടക മന്ത്രിസഭാ വികസനം: ബസവരാജ് ബൊമ്മൈ അമിത് ഷാ കൂടിക്കാഴ്ച മേയ് മൂന്നിന്

ബെംഗളൂരു : മന്ത്രിസഭ വിപുലീകരിക്കാനുള്ള സമ്മർദത്തിൻകീഴിൽ, പുതിയ മുഖങ്ങളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പറഞ്ഞു. “മെയ് 3 ന് ഷാ ബെംഗളൂരുവിലേക്ക് വരാനിരിക്കുകയാണ്. മിക്കവാറും, ഞാൻ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോട് (മുന്നോട്ട് പോകാനുള്ള അനുവാദത്തിനായി) ആവശ്യപ്പെടുകയും ചെയ്യും,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ സമാപന ചടങ്ങിൽ ഷാ പങ്കെടുക്കും. 34 അംഗ മന്ത്രിസഭയിൽ ബൊമ്മൈയുടെ അഞ്ച് സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്…

Read More

അമിത് ഷാ 29 ന് കേരളത്തിൽ

ഡൽഹി : ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 29ന് കേരളത്തിലെത്തും. പിന്നാക്ക വിഭാഗങ്ങളെ എന്‍.ഡി.എക്കൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് ലക്ഷ്യം. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. ഇരു വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ ഇതിനെക്കാളേറെ വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട. പിന്നാക്ക വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്‍റെ തുടക്കമാണ് അമിത് ഷാ…

Read More
Click Here to Follow Us