ജെഡിഎസുമായി സഖ്യമില്ല ; അമിത് ഷാ 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി ജെ പി. ദക്ഷിണേന്ത്യയില്‍ തങ്ങള്‍ക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് ഇത്തവണ അധികാര തുടര്‍ച്ച നേടുമെന്നാണ് അവകാശവാദം.

തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും തനിച്ച്‌ പോരാടാണ് തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇക്കുറി 150 സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജെ ഡി എസുമായി സഖ്യമുണ്ടാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ജി കുമാരസ്വാമി നേരത്തേ നടത്തിയ ചില പ്രതികരണങ്ങളായിരുന്നു ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണമായത്.

ഇപ്പോഴിതാ ബി ജെ പിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയാണ്. കര്‍ണാടകത്തില്‍ തനിച്ച്‌ പോരാടുമെന്നും തിരഞ്ഞെടുപ്പില്‍ ആരുമായും കൈകോര്‍ക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts