വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം, യാത്രക്കാരി സ്വയം മൂത്ര മൊഴിച്ചതാണെന്ന് പ്രതി

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ തനിക്കു നേരെ സഹയാത്രികന്‍ മൂത്രമൊഴിച്ചെന്ന വയോധികയുടെ പരാതി നിഷേധിച്ച്‌ പ്രതി ശങ്കര്‍ മിശ്ര.

യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍ വാദിച്ചു. ദില്ലി പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിയുടെ വാദം.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

എയര്‍ ഇന്ത്യ വിമാനത്തില്‍ വൃദ്ധയായ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്ര നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നാലെ മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

വിമാനത്തിലെ പൈലറ്റ് ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്ക് സംഭവത്തില്‍ എയര്‍ ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് കൂടാതെ മദ്യം നല്‍കിയതിലും പരാതിയിലെ ഇടപെടലിലും വീഴ്ച്ച വന്നോയെന്ന് പരിശോധിക്കാന്‍ ആഭ്യന്തര അന്വേഷണം നടത്തും, ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ സിഇഒ പ്രസ്താവനയില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts