വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം, യാത്രക്കാരി സ്വയം മൂത്ര മൊഴിച്ചതാണെന്ന് പ്രതി

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തില്‍ തനിക്കു നേരെ സഹയാത്രികന്‍ മൂത്രമൊഴിച്ചെന്ന വയോധികയുടെ പരാതി നിഷേധിച്ച്‌ പ്രതി ശങ്കര്‍ മിശ്ര. യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍ വാദിച്ചു. ദില്ലി പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിയുടെ വാദം. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. എയര്‍ ഇന്ത്യ വിമാനത്തില്‍ വൃദ്ധയായ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്ര നിലവില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവത്തിന്…

Read More

ജെഡിഎസുമായി സഖ്യമില്ല ; അമിത് ഷാ 

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബി ജെ പി. ദക്ഷിണേന്ത്യയില്‍ തങ്ങള്‍ക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് ഇത്തവണ അധികാര തുടര്‍ച്ച നേടുമെന്നാണ് അവകാശവാദം. തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്നും തനിച്ച്‌ പോരാടാണ് തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇക്കുറി 150 സീറ്റുകള്‍ ലക്ഷ്യം വെച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജെ ഡി എസുമായി സഖ്യമുണ്ടാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ജി കുമാരസ്വാമി നേരത്തേ നടത്തിയ ചില…

Read More

ബെംഗളൂരു- മൈസൂരു വ്യവസായിക ഇടനാഴി കേരളത്തിനു വികസന പ്രതീക്ഷ 

ബെംഗളൂരു: ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി തുറക്കുന്നതോടെ കണ്ണൂരിന് വികസന പ്രതീക്ഷ ലഭിക്കുന്നു. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണ് ഇനി മുന്നിലുള്ള കടമ്പ. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നേരത്തെ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയത്തിൽ കുറവുണ്ടാകും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കെല്ലാം തീരുമാനം ഗുണപ്രദമാണ്. 3883 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന…

Read More

കർണാടകയിലെ ഹിജാബ് നിരോധനം, കോളേജിൽ നിന്നും കൊഴിഞ്ഞു പോയത് 1000 ലധികം പെൺകുട്ടികൾ

ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനു പിന്നാലെ ആയിരത്തിലധികം പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോയതായി പഠനറിപ്പോര്‍ട്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) – കര്‍ണാടക യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകത്തിലെ ഹസന്‍, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുര്‍ ജില്ലകളിലാണ് പിയുസിഎല്‍ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളില്‍ അധ്യാപകരും സഹപാഠികളും മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലര്‍ക്ക് അച്ചടക്ക നടപടി…

Read More

കുറവൻ കുറത്തിയാട്ടം നിരോധിച്ചു

ചെന്നൈ : തമിഴ്നാട്ടില്‍ കുറവന്‍ – കുറത്തിയാട്ടം എന്ന നൃത്തരൂപം നിരോധിച്ചു. മദ്രാസ് ഹൈക്കോടതിയാണ് നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.വിവിധ ജനവിഭാഗങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നു എന്നുകാട്ടി മധുര സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഉത്തവ് വന്നിരിക്കുന്നത്. കുറവന്‍ കുറത്തിയാട്ടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കാനും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. കുറവ സമുദായത്തിന്‍റെ അനുമതിയോടെയല്ല നൃത്തരൂപത്തില്‍ സമുദായത്തിന്‍റെ പേര് ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ ഗ്രാമീണ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ആഘോഷങ്ങളുടെ ഭാഗമായും കുറവന്‍ കുറത്തിയാട്ടം അവതരിപ്പിക്കാറുണ്ട്. അപരിഷ്കൃതവും അശ്ലീല ചേഷ്ടകളും നിറഞ്ഞ നൃത്തമാണിതെന്ന്…

Read More

ഇന്ത്യയെ നയിക്കുന്നത് യുവശക്തി ; പ്രധാന മന്ത്രി

ബെംഗളൂരു: യുവാക്കളാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും വരുന്ന കാൽനൂറ്റാണ്ട് രാഷ്ട്ര നിർമ്മാണത്തിൽ വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാഴാഴ്ച ഹുബ്ബള്ളിയിൽ ആരംഭിച്ച ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവശക്തിയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളുമാണ് ഇന്ത്യയുടെ ലക്ഷ്യവും പാതയും ഗതിയും നിർണ്ണയിക്കുന്നത്. ഈ യുവശക്തിയെ ഉപയോഗപ്പെടുത്താൻ ചിന്തകൊണ്ടും പരിശ്രമം കൊണ്ടും നമ്മൾ യുവത്വം ആർജിക്കണം.യുവത്വത്തിൽ നിലകൊള്ളാൻ നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാവുകയും പ്രായോഗികമാവുകയും വേണം. ലോകം പ്രശ്നപരിഹാരത്തിനായി നമ്മളിലേക്ക് നോക്കുന്നുണ്ടെങ്കിൽ അത് പുതിയ തലമുറയുടെ സമർപ്പണംകൊണ്ടാണ്. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് ടീം സ്പിരിറ്റോടെ പ്രവർത്തിക്കണമെന്നും…

Read More

പുള്ളിപ്പുലി ഭീതി; വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകി ബെംഗളൂരു സർവകലാശാല

ബെംഗളൂരു: കാമ്പസിൽ പുള്ളിപ്പുലിയെ കണ്ടെന്ന മാധ്യമ റിപ്പോർട്ടിൽ പരിഭ്രാന്തരായ ബെംഗളൂരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളോടും അധ്യാപകരോടും മറ്റ് ജീവനക്കാരോടും ജാഗ്രത പാലിക്കാനും പുള്ളി പുലിയുടെ ചലനം കണ്ടാൽ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു. വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ, ജ്ഞാനഭാരതി കാമ്പസിലെ ബിയു രജിസ്ട്രാർ അത്തരം റിപ്പോർട്ടുകൾ പരാമർശിക്കുകയും പുലിയെ പിടികൂടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും പറഞ്ഞു. കാമ്പസിൽ പുലിയെ കണ്ടതായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വരുന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത്, സർവകലാശാലയിലെ എല്ലാ വിദ്യാർത്ഥികളും, പ്രത്യേകിച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ താമസിക്കുന്നവരും, ടീച്ചിംഗ്…

Read More

ബെംഗളൂരു മെട്രോ തൂൺ തകർന്ന സംഭവം, സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി

ബെംഗളൂരു: മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മെട്രോ നിര്‍മ്മാണത്തില്‍ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോര്‍പ്പറേഷന്‍, കരാറുകാര്‍ തുടങ്ങിയവരും കോടതി നടപടികള്‍ നേരിടേണ്ടി വരും. ജനുവരി 10നാണ് നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും കു‍ഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ്…

Read More

റോഡ് കയ്യേറി കച്ചവടം; ഒഴിയാൻ നോട്ടീസ് നൽകി ബി.ബി.എം.പി.

ബെംഗളൂരു: പാർപ്പിട മേഖലകളെ വീതിഞ്ഞ റോഡുകൾ കയ്യേറി കച്ചവടം നടത്തുന്നവരോട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി ബി.ബി.എം.പി. അടിയിൽ കുറവ് വീതിയുള്ള റോഡുകളിൽ കച്ചവടം നടത്തുന്നവർക്ക് എതിരെയാണ് നടപടി. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യാപാരികളുടെ സംഘടന അറിയിച്ചിട്ടുണ്ട്. വാടക നൽകിയാണ് വ്യാപാരം നടത്തുന്നതെന്നും കോവിഡിനു ശേഷം കച്ചവടം മെച്ചപ്പെട്ടു വരുന്നതിനിടെയുള്ള ബി.ബി.എം.പി നടപടി അന്യായമാണെന്നും സംഘടന നേതാക്കൾ പറഞ്ഞു

Read More

പെറ്റ് ഷോപ്പുകളിൽ അപ്രതീക്ഷിത റെയ്ഡ്; രക്ഷപെടുത്തിയത് 1,000 ത്തോളം വളർത്തുമൃഗങ്ങളെയും പക്ഷികളെയും

ബെംഗളൂരു: കർണാടക മൃഗക്ഷേമ ബോർഡ് (KAWB) രാജ്യത്ത് ആദ്യമായി ബെംഗളൂരുവിലുടനീളം പെറ്റ് ഷോപ്പുകളിൽ അപ്രതീക്ഷിത പരിശോധനകളും റെയ്ഡുകളും നടത്തി. പെറ്റ് ഷോപ്പ് ഉടമകളോട് കർശനമായി നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പും നൽകി, കെ എ ഡബ്ലിയൂ ബി, ബി ബി എം പി വെറ്ററിനറി വകുപ്പ്, ബെംഗളൂരു സിറ്റി പോലീസ്, മൃഗസംരക്ഷണ വകുപ്പ്, എൻജിഒകൾ എന്നിവയുടെ സംയുക്ത സംഘം നടത്തിയ റെയ്ഡുകളിൽ 16 ഇനങ്ങളിൽ നിന്നുള്ള 1,344 മൃഗങ്ങളെ രക്ഷപ്പെടുത്തി. കെ എ ഡബ്ലിയൂ ബിയുടെ പ്രസ്താവന പ്രകാരം, മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതായി ബോർഡിന് ഒന്നിലധികം…

Read More
Click Here to Follow Us