ഇന്ത്യയെ നയിക്കുന്നത് യുവശക്തി ; പ്രധാന മന്ത്രി

ബെംഗളൂരു: യുവാക്കളാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും വരുന്ന കാൽനൂറ്റാണ്ട് രാഷ്ട്ര നിർമ്മാണത്തിൽ വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വ്യാഴാഴ്ച ഹുബ്ബള്ളിയിൽ ആരംഭിച്ച ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവശക്തിയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളുമാണ് ഇന്ത്യയുടെ ലക്ഷ്യവും പാതയും ഗതിയും നിർണ്ണയിക്കുന്നത്. ഈ യുവശക്തിയെ ഉപയോഗപ്പെടുത്താൻ ചിന്തകൊണ്ടും പരിശ്രമം കൊണ്ടും നമ്മൾ യുവത്വം ആർജിക്കണം.യുവത്വത്തിൽ നിലകൊള്ളാൻ നമ്മുടെ കാഴ്ചപ്പാടുകൾ വിശാലമാവുകയും പ്രായോഗികമാവുകയും വേണം.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ലോകം പ്രശ്നപരിഹാരത്തിനായി നമ്മളിലേക്ക് നോക്കുന്നുണ്ടെങ്കിൽ അത് പുതിയ തലമുറയുടെ സമർപ്പണംകൊണ്ടാണ്. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് ടീം സ്പിരിറ്റോടെ പ്രവർത്തിക്കണമെന്നും സംഘവിജയത്തിലൂടെയാണ് ഓരോരുത്തരുടെയും വിജയവും യാഥാർത്ഥ്യമാവേണ്ടതെന്നും മോദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts