ബെംഗളൂരു- മൈസൂരു വ്യവസായിക ഇടനാഴി കേരളത്തിനു വികസന പ്രതീക്ഷ 

ബെംഗളൂരു: ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി തുറക്കുന്നതോടെ കണ്ണൂരിന് വികസന പ്രതീക്ഷ ലഭിക്കുന്നു.

മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണ് ഇനി മുന്നിലുള്ള കടമ്പ. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നേരത്തെ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയത്തിൽ കുറവുണ്ടാകും.

  ദോശയ്ക്ക് എന്ത് പറ്റി? ബെംഗളൂരു ഹോട്ടലുകളിൽ നിന്ന് ദോശക്കല്ലുകൾ അപ്രത്യക്ഷമാകുന്നു

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കെല്ലാം തീരുമാനം ഗുണപ്രദമാണ്. 3883 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്ന് ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയർത്താൻ തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, മേലേച്ചൊവ്വ മൈസൂരു റോഡിലെ കേരളത്തിൽ ഉൾപ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയർത്താൻ നേരത്തെ തന്നെ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. ഇത് യാഥാർത്ഥ്യമായാൽ വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
[masterslider id="10"]

Related posts

Click Here to Follow Us