വിശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

കോഴിക്കോട്: ത്യാഗസ്മരണയില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നു. നബിയുടെ ത്യാഗസ്മരണകള്‍ ഓര്‍മ്മിക്കുന്ന ഒരു ദിനം കൂടിയാണ് ബക്രീദ്.

പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു.

പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ആഘോഷങ്ങളുടെ പൊലിമ കുറച്ചിട്ടുണ്ട്.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

വിവിധ സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ബക്രീദ്. പ്രളയക്കെടുതി കാരണം കേരളത്തിലെ ബക്രീദ് ആഘോഷങ്ങള്‍ക്ക് നിറം കുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts