ശീതളപാനീയവുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് ബി.ജെ.പി പ്രവർത്തകർ നടുറോഡിൽ കൊള്ളയടിച്ചു.

35000 രൂപ വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവർത്തകർ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു.

സാധനങ്ങൾ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് കൊണ്ട് ആൾക്കൂട്ടത്തോട് ഡ്രൈവർ സമീർ  അഭ്യർത്ഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. കൂടിനിന്നവരിൽ ചിലർ ചിത്രീകരിച്ച വിഡിയോയിൽ ഈ രംഗങ്ങൾ കാണാം. സംഭവം മാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾ തങ്ങളുടെ അണികളിൽ നിന്ന് 20,000 രൂപ പിരിച്ച് സമീറിന്റെ വസതിയിലെത്തി ആശ്വസിപ്പിച്ചതായി റിപ്പോർട്ട്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

വിവാദമായതോടെ തടിയൂരാൻ ബി.ജെ.പി.യുടെ മൈസൂരു-കുടഗ് എം.പി പ്രതാപ് സിംഹ രംഗത്തെത്തി. സമീറിനോട്  ട്വിറ്ററിൽ മാപ്പ് പറഞ്ഞ സംഹ,  ഇന്നലെ നഷ്ടപരിഹാരമായി 35,000 രൂപ സമീറിന് നൽകി. ഇതിന്റെ സ്‌ക്രീൻ ഷോട്ടും എം.പി പങ്കുവെച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts