ട്രാൻസ്‌ജെൻഡർ യുവതിക്ക് നേരെ ആക്രമണം, പണം കവർന്നതായി പരാതി

ബംഗളൂരു: മംഗളൂരുവിൽ ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. ശാന്തിയെയാണ് നാല് യുവാക്കൾ ചേർന്ന് ആക്രമിച്ചത്.

നഗരത്തിലെ ഉർവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവർന്നതായി പരാതിയിൽ പറയുന്നു. അതുവഴി കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts