​ഗോഡൗണിലെ സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

deadbody BABY

ബെം​ഗളുരു; ചാമരാജ് പേട്ടിലെ ചരക്കു ​ഗതാ​ഗത ​ഗോഡൗണിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. അഞ്ജിസ്വാമി(74) ആണ് മരണപ്പെട്ടത്. അപകടമുണ്ടായ ​ഗോഡൗണിന് സമീപത്തെ കടയിലെ ജിവനക്കാരനായിരുന്നു ഇദ്ദേഹം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ​ഗോഡൗണിലേക്ക് പടക്കപെട്ടികൾ കൊണ്ടുവന്ന ട്രക്കിലെ ഡ്രൈവർ മനോഹർ, സമീപത്ത് കട നടത്തിയിരുന്ന അസ്ലാം പാഷ എന്നിവരാണ് സ്ഫോടനമുണ്ടായ അന്ന് മരിച്ചത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായ പടക്കങ്ങളും എൽപിജി സിലിണ്ടറുകളും സൂക്ഷിച്ചിരിക്കുന്ന കടകളും ​ഗോഡൗണുകളും കണ്ടെത്താൻ പരിശോധന ശക്തമാക്കി.  

Read More

ബെം​ഗളുരുവിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടി; കൊല്ലം സ്വദേശി പിടിയിൽ

ബെം​ഗളുരു; സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തും ലക്ഷങ്ങൾ പണം തട്ടിയും ബെം​ഗളുരുവിൽ നിരവധിപേരെ കബളിപ്പിച്ച കൊല്ലം സ്വദേശി പോലീസ് പിടിയിൽ. ബിജു തോമസ് എബ്രഹാം(49) ആണ് ബെം​ഗളുരുവിൽ പിടിയിലായത്. 2016 ൽ സിനിമ നിർമ്മിക്കാനെന്ന് പറയ്ഞ്ഞ് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. സൈന്യത്തിൽ കേണലാണെന്നും ഡോക്ടറാണെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 18 പേരിൽ നിന്ന് 1 ലക്ഷം വീതം…

Read More

കോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു

ബെം​ഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു. കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ‌, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്. കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്. ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻ​ഗണന വേണമെന്നും ഇവർ‌ ആവശ്യപ്പെട്ടു.

Read More

യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെം​ഗളുരു; അന്നപൂർണ്ണേശ്വരി ന​ഗറിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവിലാണ്. ഏറെ നേരം മൊബൈലിൽ സംസാരിച്ചതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്. ആരോടാണ് സംസാരിച്ചതെന്നറിയാൻ മൊബൈൽ പരിശോധിക്കണമെന്ന് പറഞ്ഞ് തർ‌ക്കം തുടങ്ങിയ കന്തരാജു അടുക്കളയിലെ കത്തിയെടുത്ത് രൂപയുടെ കഴുത്തറക്കുകയയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ഒളിവിൽ പോകുകയും ചെയ്തു, ഇവരുടെ 12 വയസുകാരനായ മകൻ ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 2005 ൽ അന്നപൂർണ്ണേശ്വരി ന​ഗറിലുണ്ടായ…

Read More

ന​ഗരത്തിൽ നികുതി അടക്കാത്തവർ ശ്രദ്ധിക്കുക; തുടർ നടപടിക്ക് നിർദേശവുമായി ബിബിഎംപി

ബെം​ഗളുരു; ബെം​ഗളുരു ന​ഗര നിവാസികളാണോ നിങ്ങൾ? നികുതി അടക്കുന്നതിൽ കാലതാമസം വരുത്തിയെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. വസ്തു നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നടപടി എടുക്കാൻ നിർദേശവുമായി ബിബിഎംപി ചീഫ് കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത. ബിബിഎംപിയിലെ എട്ട് സോണുകളിൽ നിന്നായി നികുതി അടക്കാത്തവരിൽ നിന്ന് അവ വാങ്ങിയെടുക്കാനാണ് നിർദേശം പുറത്ത് വന്നിട്ടുള്ളത്. നടപ്പു വർഷം 4000 കോടി നികുതി സമാഹരിക്കൽ എന്ന ലക്ഷ്യത്തിൽ ഈ മാസം 23 വരെ 2141 കോടിയാണ് പിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ലക്ഷ്യമിട്ടതിന്റെ വെറും 53% മാത്രമാണിത്. മഹാദേവപുര സോണിലാണ്…

Read More

കർണ്ണാടകയിലെ മികച്ച സാമാജികൻ യെഡിയൂരപ്പ; പുരസ്കാരം

ബെം​ഗളുരു; 2020- 21 വർഷത്തെ മികച്ച സാമാജികനായി യെഡിയൂരപ്പ തിരഞ്ഞെടുക്കപ്പെട്ടു, ലോക്സഭാ സ്പീക്കർ ഓം ബിർല പുരസ്കാരം സമ്മാനിച്ചു. കൂടാതെ ലോക്സഭയിലും രാജ്യസഭയിലും മികച്ച പാർലമെന്റേറിയന് പുരസ്കാരം നൽകുന്ന മാതൃകയിൽ ഈ വർഷം മുതൽ കർണ്ണാടക നിയമസഭയും മികച്ച സാമാജികനുള്ള പുരസ്കാരം ഏർപ്പെടുത്തുകയാണെന്ന് സ്പീക്കർ വിശ്വേശ്വരയ്യ ഹെ​ഗ്ഡെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ നടത്തിയ പ്രവർത്തനങ്ങളെ അ​ദ്ദേഹം പ്രകീർത്തിച്ചു, ഇക്കഴിഞ്ഞ ജൂലൈ 26 നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 4 തവണയാണ് കർണ്ണാടക മുഖ്യമന്ത്രി ആയത്.

Read More

ബെം​ഗളുരുവിലെ റോഡുകളുടെ ഓഡിറ്റിങിന് സർക്കാർ; വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി

ബെം​ഗളുരു; റോഡുകളിൽ അപകടം പതിവായതോടെ റോഡുകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഇടറോഡുകളുടെയും മറ്റ് പ്രധാന റോഡുകളുടെയും ഓഡിറ്റിംങ് നടത്താൻ അനുമതി. മികച്ച ​ഗതാ​ഗത സൗകര്യത്തിനുമെല്ലാമായി കോടാനുകോടികൾ ചിലവഴിച്ചിട്ടും ​ഗതാ​ഗതയോ​ഗ്യമല്ലാത്ത റോഡുകളുടെ എണ്ണം കൂടുതലാണെന്ന പരാതിയെ തുടർന്നാണിത്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

Read More

ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ മുഴുവൻ കുട്ടികളേയും പ്രവേശിപ്പിക്കാൻ അനുമതി; ക്ലാസുകൾ ആഴ്ചയിൽ 5 ദിവസം.

ബെം​ഗളുരു; കോവിഡ് കേസുകൾ ​ബെം​ഗളുരുവിൽ തീരെ കുറഞ്ഞ സാഹചര്യത്തിൽ ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ക്ലാസുകൾ തുടങ്ങാൻ അനുമതി. ഇത്തരത്തിൽ ആഴ്ച്ചയിൽ 5 ദിവസവും ക്ലാസുകൾ നടത്താമെന്ന് അനുമതി നൽകി. അതോടൊപ്പം തിയേറ്ററുകൾക്കും പബ്ബുകൾക്കും പ്രവർത്തിക്കാനും അനുമതി നൽകി. ഈ വരുന്ന ഒക്ടോബർ ഒന്ന് മുതൽ തിയേറ്ററുകൾക്കും 3 മുതൽ പബ്ബുകൾക്കും മുഴു‌വൻ സീറ്റുമായി പ്രവർത്തിക്കാം. കോവിഡ് അവലോകന യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. രോ​ഗസ്ഥിതീകരണ നിരക്ക് 1% ത്തിൽ കുറവുള്ള ഇടങ്ങളിലാണ് 5 ദിവസവും ക്ലാസുകൾ…

Read More

16 വയസുകാരൻ മഠാധിപതി; നിയമതടസമില്ലെന്ന് സർക്കാർ

ബെം​ഗളുരു; 16 വയസുകാരൻ മഠാധിപതി ആയതിൽ നിയമ തടസങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി അമിക്കസ് ക്യുറിയും സർക്കാരും ‌. ഉഡുപ്പി ഷിരൂർ മഠാധിപതിയായി 16 വയസുകാരനെ നിയോ​ഗിച്ച സംഭവത്തിലാണ് തീരുമാനം. 18 വയസിൽ താഴെ ഉള്ളവരെ മഠാധിപതി ആക്കുന്നതുകൊണ്ട് ദോഷകരമായി യാതൊന്നുമില്ലെന്ന് കോടതിയെ സഹായിക്കാനായി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ.എസ്. എസ് നാ​ഗാനന്ദ് വ്യക്തമാക്കി. മഠങ്ങളിൽ പിന്തുടർച്ചക്കാരെ വാഴിക്കുന്ന രീതി മദ്രാസ് ഹൈക്കോടതി അം​ഗീകരിച്ചിട്ടുണ്ടെന്നും ഭരണഘടനാപരമായ വിലക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര നടത്തിപ്പ് അവകാശമുള്ള അഷ്ട മഠങ്ങളിലൊന്നായ ഷിരൂർ മഠത്തിന്റെ അധിപനായി…

Read More

66 എൻജിനീയറിംങ് കോളേജുകളിൽ ഡി​ഗ്രി കോഴ്സുകൾ ആരംഭിക്കുന്നു

ബെം​ഗളുരു; വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള 66 എൻജിനീയറിംങ് കോളേജുകളിൽ ഡി​ഗ്രി കോഴ്സുകൾ ആരംഭിക്കുവാൻ തീരുമാനം. ഇതോടെ എൻജിനീയറിംങിനൊപ്പം ബിരുദ ക്ലാസുകളിലും ഇനി മുതൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. ഈ അധ്യായന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസത്തിന്റെ രീതിയിലാണ് കോഴ്സുകൾ നടത്തുക. 4 വർഷത്തെ ബിഎസ്സി ഓണേഴ്സ് ആകും ആദ്യം ആരംഭിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രൊഫ; സിദ്ധപ്പ വ്യക്തമാക്കി.

Read More
Click Here to Follow Us