മലേഷ്യയിൽ നിന്ന് 40 ജീവികളെ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : മലേഷ്യയിലെ ക്വലാലംപൂരിൽനിന്ന് 40 ജീവികളെ വിമാനത്തിൽ കടത്തിക്കൊണ്ടുവന്ന രണ്ടുപേർ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി.

ആമകൾ, പല്ലികൾ, അരണകൾ, ഉടുമ്പുകൾ, വവ്വാൽ തുടങ്ങിയവയെയാണ് കടത്തിക്കൊണ്ടുവന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.

തുടർന്ന് പോലീസിന് കൈമാറി. പിടിച്ചെടുത്ത ജീവികളെ അവയുടെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടാനായി ക്വലാലംപൂരിലേക്ക് തിരികെയയച്ചതായി പോലീസ് അറിയിച്ചു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

അവിടത്തെ വനംവകുപ്പിനാണ് എത്തിച്ചുകൊടുത്തത്. ബെംഗളൂരു സ്വദേശികളാണ് ഇവയെ കടത്തിക്കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts