ബി.ബി.എ. മൂന്നാംവർഷ മലയാളി വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

death

ബെംഗളൂരു : മലയാളി വിദ്യാർഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്.

രാമയ്യ കോളേജിലെ ബി.ബി.എ. മൂന്നാംവർഷ വിദ്യാർഥിയാണ്.

ബെംഗളൂരു രാജനകുണ്ടയിലെ ഫ്ളാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തുക്കൾ നാട്ടിലേക്ക് പോയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവർ തിരിച്ചുവന്നപ്പോഴാണ് മൃതദേഹം കണ്ടത്. മുറി തുറക്കാത്തതിനെത്തുടർന്ന് സംശയിച്ച സുഹൃത്തുക്കൾ ഉടനെ പോലീസിനെ വിവരമറിയിച്ചു.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

തുടർന്ന് നാട്ടിലേക്ക് കൊണ്ടുപോയി. ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകർ സഹായത്തിനെത്തി. ജീവനൊടുക്കാൻ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു.

മാതാവ്: വഹീത. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts