ബെംഗളൂരുവിന് 3 ലക്ഷം ഡോസ് വാക്സിൻ ലഭിക്കും: മന്ത്രി

ബെംഗളൂരു: കർണാടകക്ക്  ഉടൻ തന്നെ 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ലഭിക്കുമെന്നും അതിൽ മൂന്ന് ലക്ഷം ഡോസുകൾ ബെംഗളൂരുവിൽ മാത്രം വിതരണം ചെയ്യുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

കർണാടകത്തിലുടനീളം കോവിഡ് വാക്‌സിനുകളുടെ ഗുരുതരമായ കുറവുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സംസ്ഥാന ഭവനമന്ത്രി വി സോമണ്ണയുടെ  പ്രഖ്യാപനം.

ബി ബി എം പി ഈസ്റ്റ് സോണിലും ഗോവിന്ദരാജനഗർ നിയമസഭാ മണ്ഡലത്തിലുമുള്ള കോവിഡ് 19 കണ്ടൈൻമെന്റ് നടപടികൾ അവലോകനം ചെയ്ത സോമണ്ണ, കർണാടകയിൽ വാക്‌സിൻ വിതരണം ഒരുപ്രശ്‌നമല്ലെന്ന് അവകാശപ്പെട്ടു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ഞങ്ങൾ (ബെംഗളൂരു) ഒരു കുറവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും കേന്ദ്രങ്ങളിൽ വാക്‌സിൻ തീർന്നുപോയപ്പോൾ‌, മറ്റുചിലതിൽ‌ മതിയായ സ്റ്റോക്കുകൾ‌ ഉണ്ടായിരുന്നു.

ആ പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം ഡോസുകൾ കിട്ടുന്നത് വരെയുള്ള ആവശ്യത്തിനുള്ള ഡോസുകൾ ഇപ്പോൾ ഉണ്ട്എന്നും ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts