ഓണത്തിരക്ക്; പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ

ബെംഗളൂരു : ഓണക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിക്കും തിരിച്ചും പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ഇരുവശങ്ങളിലേക്കും 13 സർവീസുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്. ബെംഗളൂരു എസ്.എം.വി.ടി.-കൊച്ചുവേളി-ബെംഗളൂരു എസ്.എം.വി.ടി. (06239/06240) പ്രത്യേക തീവണ്ടിയുടെ സർവീസ് ചൊവ്വാഴ്ച ആരംഭിക്കും.

ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിക്ക് സർവീസ് നടത്തുക.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

രാത്രി ഒൻപതിന് പുറപ്പെടുന്ന തീവണ്ടി അടുത്തദിവസം ഉച്ചയ്ക്കുശേഷം 2.15-ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒൻപത്, 11, 13, 16, 18 തീയതികളിലാണ് ബെംഗളൂരുവിലേക്കുള്ള സർവീസ്.

വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന തീവണ്ടി അടുത്തദിവസം രാവിലെ 10.30-ന് ബെംഗളൂരുവിലെത്തും.

സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

16 എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികൾ. സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts