ബെംഗളൂരുവിൽ കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

ബെംഗളൂരു : ബെംഗളൂരുവിൽ തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ ഒട്ടേറെ റോഡുകൾ വെള്ളത്തിനടിയിലായി.

ഹെന്നൂർ, എച്ച്.ആർ.ബി.ആർ. ലേഔട്ട്, കല്യാൺ നഗർ, എം.ഡി. റോഡ്, ജയമഹൽ റോഡുകളിൽ കനത്ത വെള്ളക്കെട്ടുണ്ടായി.

വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ യാത്ര ദുരിതമായി.

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

വാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ കഴിയാതെവന്നതോടെ വലിയരീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മഴ അധികനേരം നീണ്ടുനിന്നില്ലെങ്കിലും വെള്ളം ചാലുകളിലൂടെ ഒഴുകിപ്പോകാതെ റോഡിലേക്ക് കയറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us