വീണ്ടും വിവാദ പരാമർശവുമായി നടൻ പ്രകാശ് രാജ് 

ബെംഗളൂരു: രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ ആർഎസ്‌എസും ബിജെപിയുമാണെന്ന് നടൻ പ്രകാശ് രാജ്.

അവർ ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും തട്ടി കൊണ്ട് പോയെന്നും പ്രകാശ് രാജ് പറഞ്ഞു.

മംഗളൂരു തൊക്കോട്ട യൂണിറ്റി ഗ്രൗണ്ടില്‍ നടന്ന ഡിവൈഎഫ്‌ഐ 12-ാം സംസ്ഥാന സമ്മേളനത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രകാശ് രാജ് ആർഎസ്‌എസിനെയും ബിജെപിയെയും വിമർശിച്ചത്.

അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങള്‍ക്കും എന്നും ഒരു പ്രശ്നമാണ്.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

ഇത്തരം അന്ധരായ ഭക്തർക്കെതിരെ നമ്മള്‍ ശബ്ദമുയർത്തണം.

മനുഷ്യശരീരത്തിലെ മുറിവുകള്‍ ഭേദമാക്കാം അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങാം.

എന്നാല്‍, പൗരൻമാരായ നമ്മള്‍ മിണ്ടാതിരിക്കുമ്പോള്‍ ഇരിക്കുമ്പോള്‍ രാഷ്ട്രങ്ങളുടെ മുറിവുകള്‍ പെരുകുന്നു.

ബിജെപിക്കും സംഘപരിവാറിനും പൗരന്മാർക്ക് മുന്നില്‍ കാണിക്കാൻ വികസന പ്രവർത്തനങ്ങള്‍ ഒന്നും ഇല്ല.

അവരുടെ പരാജയം മറയ്ക്കാൻ അവർ എപ്പോഴും ക്ഷേത്രം, പള്ളി, രാമൻ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും’ പ്രകാശ് രാജ് പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഹിന്ദി മാത്രമേ അറിയൂ. അദ്ദേഹത്തിന് സ്വന്തം ഭാഷയില്‍ രാജ്യത്തുള്ള ജനങ്ങളുമായി സംസാരിക്കാൻ കഴിയില്ല.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

അതിനാല്‍ ഹിന്ദി പഠിക്കാൻ രാജ്യത്തെ നിർബന്ധിച്ചു.

എന്നാല്‍ ഭരണഘടന നമുക്ക് മാതൃഭാഷയില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും ഉള്ള അവകാശം നല്‍കിയിട്ടുണ്ട്.

ബിജെപിയുടെ ഹിന്ദുരാഷ്ട്രം നിലവില്‍ വന്നാല്‍ അവർ ബ്രാഹ്മണൻ, ക്ഷത്രിയൻ, ശൂദ്രൻ എന്നിങ്ങനെ വിഭജിക്കാൻ തുടങ്ങുമെന്നും പ്രകാശ് രാജ് പരിപാടിയില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
[masterslider id="10"]

Related posts