കേരള-കർണാടക അതിർത്തി പ്രദേശത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി.

ഏകദേശം 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം ആണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പോലീസ് അന്വേഷണം തുടങ്ങി.

മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

കണ്ണൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് വരുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം.

കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.

ചുരത്തിനു സമീപമുള്ള കുഴിയില്‍ ബ്രീഫ് കേസ് ഉപേക്ഷിച്ച നിലയിലായിരുന്നു.

ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങൾ വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോർച്ചറിയിലേക്കു മാറ്റി.

വനംവകുപ്പ് ഉദ്യോഗസ്ഥരാണു മൃതദേഹം കണ്ടെത്തിയത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു

കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു സംസ്ഥാന പോലീസ് അറിയിച്ചു.

മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ചുരിദാർ സൂചനയായി കണക്കാക്കിയാണ് അന്വേഷണം നടത്തുകയെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
[masterslider id="10"]

Related posts