അഞ്ച് പോലീസുകാർക്ക് സ്ഥലം മാറ്റം

ബെംഗളൂരു: വീണ്ടും ജനവിധി തേടുന്ന ഹിരിയൂർ എം.എൽ.എ കെ.പൂർണിമയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നെന്ന പരാതിയെ തുടർന്ന് അഞ്ച് കോൺസ്റ്റബിൾമാരെ പൊലീസ് സൂപ്രണ്ട് കെ.പരശുറാം സ്ഥലം മാറ്റി. അഞ്ച് കോൺസ്റ്റബിൾമാരും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എരലിംഗഗൗഡയും ഖാദി രമേശും പോലീസിന് രേഖാമൂലം നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി

സിറ്റി പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾമാരായ തിമ്മരായപ്പ, മുനേഷ്, റൂറൽ പിഎസ് കോൺസ്റ്റബിൾമാരായ ശിവമൂർത്തി, തിമ്മേഷ്, ഫിർദൗസ് എന്നിവരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts