ജന്മദിനം ആഘോഷിച്ച ശേഷം കാമുകിയുടെ കഴുത്തറുത്ത് കൊന്ന് യുവാവ്

ബെംഗളൂരു: ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് പറയുന്നത്. ബെംഗളൂരുവിലാണ് സംഭവം. 24കാരിയായ നവ്യയാണ് കൊല്ലപ്പെട്ടത്. കർണാടക പൊലീസിലെ ജീവനക്കാരിയാണ് നവ്യ. കനകപുര സ്വദേശിയായ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ കഴിഞ്ഞ ആറുവർഷമായി അടുപ്പത്തിലായിരുന്നു. ഇരുവരും അകന്ന ബന്ധുക്കളുമാണ്. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. തിരക്ക് കാരണം പ്രശാന്ത് ആഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന് പ്രശാന്ത് തീരുമാനിച്ചു. ഇതിനായി പ്രശാന്ത് കേക്കും…

Read More

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ബംഗളൂരു ജെയിന്‍ കോളജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ.

Read More

കോളേജ് സുഹൃത്ത് ടെക്കിയിൽ നിന്ന് 27 ലക്ഷം രൂപ കടം വാങ്ങി കടന്നുകളഞ്ഞു

ബെംഗളൂരു: തന്റെ സുഹൃത്തിൽ നിന്ന് 27 ലക്ഷം രൂപ കടം വാങ്ങിയ 29 കാരനായ യുവാവ് പണവുമായി അപ്രത്യക്ഷനായി. 29 കാരനായ കോളേജ് സഹപാഠിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ രാജേഷ്‌കുമാർ കലഗഡിയിൽ നിന്ന് പണം കൈപ്പറ്റിയ ശൈലേഷ് ഝാക്കായി വർത്തൂർ പോലീസ് തിരച്ചിൽ നടത്തുകയാണ്. പിതാവിന്റെ ചികിത്സയ്ക്കായിട്ടാണ് ഝാ കലഗഡിയിൽ നിന്ന് പണം കടം വാങ്ങിയത്. കോടത്തി ഗേറ്റിന് സമീപമുള്ള സൺ സിറ്റിയിൽ താമസിക്കുന്ന കലഗഡിയും ബിഹാർ സ്വദേശിയായ ഝായും ഡൽഹിയിലെ ഒരു കോളേജിൽ ഒരുമിച്ചാണ് പഠിച്ചത്. ഫോണിലും സോഷ്യൽ മീഡിയയിലും അവർ ബന്ധം തുടർന്നിരുന്നു.…

Read More

അഞ്ച് പോലീസുകാർക്ക് സ്ഥലം മാറ്റം

ബെംഗളൂരു: വീണ്ടും ജനവിധി തേടുന്ന ഹിരിയൂർ എം.എൽ.എ കെ.പൂർണിമയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നെന്ന പരാതിയെ തുടർന്ന് അഞ്ച് കോൺസ്റ്റബിൾമാരെ പൊലീസ് സൂപ്രണ്ട് കെ.പരശുറാം സ്ഥലം മാറ്റി. അഞ്ച് കോൺസ്റ്റബിൾമാരും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എരലിംഗഗൗഡയും ഖാദി രമേശും പോലീസിന് രേഖാമൂലം നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. സിറ്റി പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾമാരായ തിമ്മരായപ്പ, മുനേഷ്, റൂറൽ പിഎസ് കോൺസ്റ്റബിൾമാരായ ശിവമൂർത്തി, തിമ്മേഷ്, ഫിർദൗസ് എന്നിവരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത്.

Read More

നാട്ടിലേക്ക് പോകുന്നതിനിടെ അപകടം, മലയാളി വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: മൈസൂരു മണ്ഡ്യയിൽ വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ആണ് അപകടം നടന്നത്. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു പോകുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.

Read More

പാർക്കിങ് പ്രശ്‌നത്തിന്റെ പേരിൽ സഹതാമസക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: മാർച്ച് 30 ന് നടന്ന ബൈക്ക് പാർക്കിംഗ് തർക്കത്തിന്റെ പേരിൽ 29 കാരനായ എഞ്ചിനീയർ ജനാർദൻ ഭട്ടിനെ കൊലപ്പെടുത്തിയതിന് പശ്ചിമ ബംഗാളിലെ സൗത്ത് 24-പർഗാനാസ് ജില്ലയിൽ നിന്നുള്ള രണ്ട് പേരെ യെലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കയ്ക്കടുത്തുള്ള ശ്രീനിവാസപുരയിൽ കമ്പനി നൽകിയ താമസസ്ഥലത്ത് അബുസുലെമാൻ മൊണ്ഡലും റെസ്വാനൂർ റഹ്മാനും ഭട്ടിന്റെ സഹതാമസക്കാരായിരുന്നു. പ്രതികൾ ഭട്ടിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കൈകളും കാലുകളും ബന്ധിക്കുകയും ടേപ്പ് ഉപയോഗിച്ച് വായ പൊത്തിപ്പിടിച്ച് മൃതദേഹം കട്ടിലിനടിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതികൾ ടെലിവിഷൻ റിപ്പയർ, എയർ കണ്ടീഷനിംഗ്…

Read More

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്‌ .

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറത്തി.43 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി അതാനി സീറ്റില്‍ മത്സരിക്കും. അതേസമയം കോലാറില്‍ സിദ്ധരാമയ്യ മത്സരിക്കില്ലെന്ന് ഉറപ്പായി.കോതൂര്‍ ജി മഞ്ജുനാഥാണ് കോലാറിലെ സ്ഥാനാര്‍ത്ഥി. ഇനി 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളതാണ്.നേരത്തെ 224 ല്‍ 166 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read More

ബന്നാർഘട്ടയിലെ സീബ്രാ ക്ലബ്ബിലേക്ക് പുതിയ അംഗം കൂടി

ബെംഗളൂരു: ഇസ്രായേലിൽ നിന്ന് കൊണ്ടു വന്ന കാവേരി സീബ്ര വെള്ളിയാഴ്ച ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം നൽകിയതിനാൽ ബന്നാർഗട്ട ബയോളജിക്കൽ പാർക്കിലെ (ബിബിപി) സീബ്രാ ക്ലബ്ബിൽ പുതിയ അംഗം കൂടി. 2004-ൽ കാവേരിയെയും ഇണയായ ഭരതിനെയും ഇസ്രായേലിൽ നിന്ന് മറ്റൊരു ജോഡിക്കൊപ്പം കൊണ്ടുവന്നതാണ്. ഒമ്പത് വയസ്സുള്ള മാർ തന്റെ അഞ്ചാമത്തെ കുഞ്ഞിന് പുലർച്ചെ 4.30 ന് ജന്മം നൽകി. ഇതോടെ ആകെ സീബ്രകളുടെ എണ്ണം ആറായി. ഒരാഴ്ചത്തേക്ക് അവയെ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ കുഞ്ഞിന്റെ ലിംഗഭേദം നിർണ്ണയിക്കപ്പെട്ടിട്ടില്ല. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും, നിരീക്ഷണത്തിലായിരിക്കും എന്നും…

Read More

ശുചി സൗജന്യ സാനിറ്ററി പാഡ് പദ്ധതി തിരഞ്ഞെടുപ്പിന് ശേഷം നവീകരിച്ചേക്കും

sanitary pad

ബെംഗളൂരു: സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് തന്നെ വ്യവസ്ഥ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കർണാടകയിലെ ശുചി പദ്ധതി പരിഷ്‌കരിക്കാൻ സാധ്യത. 2014-ൽ ആരംഭിച്ച പദ്ധതി ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും സ്കൂൾ, കോളേജ് പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്നതിനുമായി നടപ്പാക്കി. സാനിറ്ററി നാപ്കിനുകൾക്കും മറ്റ് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾങ്ങളും നൽകുന്ന പദ്ധതി കോവിഡ് ഏകദേശം മൂന്ന് വർഷമായി പദ്ധതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിഷയം പരിഗണനയിലായിരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ ഡി രൺദീപ് മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി…

Read More

ബസ് സ്റ്റോപ്പിൽ നിർത്തിയില്ല; ബസിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: ഹുലിഗുദ്ദയിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ 19 കാരിയായ വിദ്യാർത്ഥി വ്യാഴാഴ്ച ഓടുന്ന ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചു. കോളേജിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ കോഴ്‌സിന്റെ ഒന്നാം സെമസ്റ്ററിൽ പഠിക്കുന്ന എൽ ശ്വേതയാണ് മരിച്ചത്. സംഭവദിവസം ഹോസ്റ്റലിനും കോളേജിനുമിടയിൽ ബസിൽ യാത്ര ചെയ്യുമായിരുന്നു ശ്വേത. വ്യാഴാഴ്ചയും സർക്കാർ ബസിൽ കയറിയ പെൺകുട്ടി കോളേജിൽ ബസ് നിർത്താൻ ഡ്രൈവറോടും കണ്ടക്ടറോടും അഭ്യർത്ഥിച്ചു. കോളേജിൽ ‘സ്റ്റോപ്പ്’ ഉണ്ടായിട്ടും പെൺകുട്ടിയുടെ ആവശ്യപ്രകാരം ബസ് നിർത്താൻ കണ്ടക്ടറും ഡ്രൈവറും തയ്യാറായില്ല. കോളേജിന് സമീപത്തെ സ്പീഡ് ബ്രേക്കറിൽ…

Read More