പാർക്കിങ് പ്രശ്‌നത്തിന്റെ പേരിൽ സഹതാമസക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: മാർച്ച് 30 ന് നടന്ന ബൈക്ക് പാർക്കിംഗ് തർക്കത്തിന്റെ പേരിൽ 29 കാരനായ എഞ്ചിനീയർ ജനാർദൻ ഭട്ടിനെ കൊലപ്പെടുത്തിയതിന് പശ്ചിമ ബംഗാളിലെ സൗത്ത് 24-പർഗാനാസ് ജില്ലയിൽ നിന്നുള്ള രണ്ട് പേരെ യെലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കയ്ക്കടുത്തുള്ള ശ്രീനിവാസപുരയിൽ കമ്പനി നൽകിയ താമസസ്ഥലത്ത് അബുസുലെമാൻ മൊണ്ഡലും റെസ്വാനൂർ റഹ്മാനും ഭട്ടിന്റെ സഹതാമസക്കാരായിരുന്നു.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

പ്രതികൾ ഭട്ടിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കൈകളും കാലുകളും ബന്ധിക്കുകയും ടേപ്പ് ഉപയോഗിച്ച് വായ പൊത്തിപ്പിടിച്ച് മൃതദേഹം കട്ടിലിനടിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതികൾ ടെലിവിഷൻ റിപ്പയർ, എയർ കണ്ടീഷനിംഗ് ടെക്‌നീഷ്യൻമാരായും ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ കോഗിലുവിലെ യൂനിയോക്‌സ് ഡിജിറ്റൽ സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ എഞ്ചിനീയറുമായിരുന്നു ഭട്ട്. സംഭവം അറിഞ്ഞതോടെ കമ്പനി ഉടമ ഹേമലത പോലീസിൽ പരാതി നൽക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം
[masterslider id="10"]

Related posts

Click Here to Follow Us