സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു

ബെംഗളൂരു : കർണാടകയിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്തയുമായി സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 1.50 ശതമാനം വർദ്ധിപ്പിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 14.25 ശതമാനമായിരുന്ന ക്ഷാമബത്ത 15.75 ശതമാനമായി ഉയരും. 2024-ലെ പുതുക്കിയ ശമ്പള സ്കെയിലിൽ വേതനം കൈപ്പറ്റുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സംസ്ഥാന സർക്കാർ സർവീസിലുള്ള ജീവനക്കാർക്ക് പുറമെ വിരമിച്ച പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ വർദ്ധനവ് ബാധകമാണ്. കൂടാതെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർ, യുജിസി, എഐസിടിഇ, ഐസിഎആർ ശമ്പള സ്കെയിലിൽ ഉൾപ്പെട്ട മുൻ ജീവനക്കാർ എന്നിവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ജില്ലാ പഞ്ചായത്തുകളിലെ മുഴുവൻ സമയ ജീവനക്കാർക്കും സർക്കാർ സഹായം കൈപ്പറ്റുന്ന സർവകലാശാലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും പുതുക്കിയ നിരക്കിലുള്ള ക്ഷാമബത്തയ്ക്ക് അർഹതയുണ്ടാകും.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഈ സുപ്രധാന തീരുമാനമെടുത്തത്. വർദ്ധിപ്പിച്ച തുക എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഭിച്ച ഈ ഡിഎ വർദ്ധനവ് ആയിരക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുമെന്ന് ഉറപ്പാണ്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts