അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ

ബെംഗളൂരു: പ്രശസ്ത സംഗീത സംവിധായകൻ ബി. അജനീഷ് ലോകനാഥിന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയുള്ള തത്സമയ സംഗീത നിശ ശനിയാഴ്ച അരങ്ങേറും. ഭാരതീയ മാളിൽ വച്ച് നടക്കുന്ന പരിപാടി ‘ബി. അജനീഷ് ലോകനാഥ് ലൈവ് ഇൻ ബെംഗളൂരു’ എന്ന പേരിട്ടാണ് സംഘടിപ്പിക്കുന്നത്. കന്നഡ സിനിമാ സംഗീത രംഗത്തെ ഏറ്റവും വലിയ ദൃശ്യ-ശ്രാവ്യ വിരുന്നുകളിൽ ഒന്നായിരിക്കും ഇതെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തത്സമയ ഓർക്കസ്ട്ര, അത്യാധുനിക ദൃശ്യവിസ്മയങ്ങൾ, സിനിമാറ്റിക് സ്റ്റേജ് പ്രൊഡക്ഷൻ എന്നിവ സമ്മേളിക്കുന്ന ഈ പരിപാടിയിൽ അജനീഷ് ലോകനാഥിന്റെ കരിയറിലെ ശ്രദ്ധേയമായ ഒട്ടനവധി ഗാനങ്ങൾ അവതരിപ്പിക്കപ്പെടും. കാന്താരയുൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ അജനീഷിന്റെ സംഗീത യാത്രയിലെ സുപ്രധാന ഗാനങ്ങൾ ആസ്വദിക്കാൻ ആരാധകർക്ക് ഇതൊരു മികച്ച അവസരമായിരിക്കും.

  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

പ്രശസ്ത ഗായകരായ വിജയ് പ്രകാശ്, മംഗ്ലി, നകാഷ് അസീസ്, അനന്യ ഭട്ട്, സാൻവി സുദീപ്, സഞ്ജിത്ത് ഹെഗ്‌ഡെ, ഹരിശങ്കർ, എബി, വാസുകി വൈഭവ്, അനിരുദ്ധ്, ഐശ്വര്യ, രാംദോസ്, സായ് വിഘ്നേഷ്, ഹരിഷിക, ബോബി തുടങ്ങി വലിയൊരു നിര തന്നെ വേദിയിലെത്തും. അജനീഷിന്റെ സംഗീത ജീവിതവുമായി ബന്ധപ്പെട്ട മറ്റ് പ്രമുഖ കലാകാരന്മാരും പരിപാടിയുടെ ഭാഗമാകും. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളുടെയും അതിഥികളുടെയും പേരുകൾ വെളിപ്പെടുത്തുമെന്നും സംഘാടകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts