നരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കാൻ കഠിനാധ്വാനം ചെയ്യും ; യെദ്യൂരപ്പ

ബെംഗളൂരു: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബി.ജെ.പി കഠിനാധ്വാനം ചെയ്യുമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ.

വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി പാര്‍ട്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രധാനമന്ത്രിക്ക് എന്നില്‍ വിശ്വാസമുണ്ട്. എനിക്ക് അദ്ദേഹത്തിലും വിശ്വാസമുണ്ട്. മോദിജി വീണ്ടും പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പിക്കാനായി, ലോകസഭ തെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും.’ യെദ്യൂരപ്പ പറഞ്ഞു.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

ജനങ്ങളുടെ പ്രതികരണം ബി.ജെ.പിക്ക് അനൂകൂലമായിട്ടാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ വിജയിക്കുകയും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാംബ്രിഡ്ജില്‍ നടത്തിയ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച യദിയൂരപ്പ, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
കര്‍ണാടകയില്‍ ജൂണോടെ തെരഞ്ഞെടുപ്പ് നടക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts