സ്‌കൂളിലെ ദളിത് വിദ്യാർഥികൾക്ക് നേരെ അക്രമം: പ്രഥമാധ്യാപികയ്‌ക്കെതിരെ എഫ്‌ഐആർ.

ബെംഗളൂരു: സ്കൂളിൽ ദളിത് വിദ്യാർഥികളെ അതിക്രമിക്കുകയും പണിയെടുപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രധാനാധ്യാപികയ്ക്കും ജീവനക്കാരനുമെതിരേ പോലീസ് കേസ് എടുത്തു. ബെംഗളൂരു തമിഴ്സംഘ കാമരാജർ ഹൈസ്കൂളിലാണ് സംഭവം.

പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കെ.ജി ഹള്ളി പോലീസ് കേസ് എടുത്തിരിക്കുന്നത്. ദളിത് സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ സ്കൂളിനുമുന്നിൽ പ്രതിഷേധിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

സ്‌കൂളിലെ ഉച്ചഭക്ഷണം വെക്കുന്ന പാത്രങ്ങൾ കഴുകൽ, സ്കൂൾ പരിസരം വൃത്തിയാക്കൽ, ശുചിമുറികൾ വൃത്തിയാക്കൽ എന്നിവ വിദ്യാർഥികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. പ്രധാനാധ്യാപികയും ജീവനക്കാരും ദളിത് കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.

സ്‌കൂളിലെ മറ്റ് കുട്ടികൾക്ക് ജോലികൾ ചെയ്യിക്കില്ല. ദളിത് വിദ്യാർത്ഥികൾ പണിയെടുക്കാൻ വിസമ്മതിച്ചാൽ, പ്രഥമാധ്യാപിക ഒന്നുകിൽ അവരെ മർദിക്കും, അല്ലങ്കിൽ പരീക്ഷയിൽ ജയിപ്പിക്കില്ല എന്ന് ഭീഷണിപ്പെടുത്തും, അവരുടെ മാർക്ക് കാർഡ് തടഞ്ഞുവയ്ക്കുമെന്നും അല്ലെങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts