കന്നഡ ഭാഷയെയും ജനങ്ങളെയും തൊട്ടാൽ വിവരമറിയും ; രാഹുൽ ഗാന്ധി

ബെംഗളൂരു: കർണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാൽ ബിജെപിയും ആർഎസ്എസും കോൺഗ്രസിന്റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെ ചിത്രദുർഗയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. സെൻട്രൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാൻ അനുവദിക്കൂ എന്നും ഒരുപ്രാദേശിക ഭാഷയിലും എഴുതാനാകില്ലെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പ്രസ്താവനകൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്.

പരസ്പരം സംസാരിക്കാൻ മാത്രമുള്ള ഒന്നല്ല ഭാഷ. ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്‌കാരവുമാണ്. സ്വന്തം ഭാഷ പറയുന്നതിൽ നിന്ന് ഒരാളെയും തടയാൻ പാടില്ല. ആർഎസ്എസും ബി ജെ പിയും വളർത്തിയെടുക്കുന്ന കാര്യങ്ങൾ ഇതിനെയെല്ലാം തടയാനാണെന്നും രാഹുൽ ആരോപിച്ചു. ‘അവർക്ക് കന്നഡ ഒരു ദ്വിതീയ ഭാഷയാണ്. അത് ബഹുമാനിക്കപ്പെടേണ്ട കാര്യമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം കന്നഡയ്ക്ക് പ്രാഥമിക പ്രാധാന്യമുണ്ട്. എന്തുകൊണ്ടാണ് കന്നഡയിൽ പരീക്ഷകൾ നടത്താൻ കഴിയാത്തതെന്ന് തൊഴിൽരഹിതരായ യുവാക്കൾ തന്നോട് ചോദിച്ചതായും രാഹുൽ പറഞ്ഞു. 

  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി

‘കർണ്ണാടകയിലെ ജനങ്ങളോട് അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് നിർദ്ദേശിക്കാൻ ആർക്കും അവകാശമില്ല. സ്വന്തം കുട്ടികൾ ഏത് ഭാഷയിൽ പരീക്ഷ എഴുതണമെന്ന് ആ സംസ്ഥാനത്തെ ജനങ്ങളോട് ആരും പറയാൻ പോകുന്നില്ലെന്ന് രാഹുൽ വ്യക്തമാക്കി. കർണാടകയിലെ ജനങ്ങൾ കന്നഡയും തമിഴ്നാട്ടിലെ ജനങ്ങൾ തമിഴരും കേരളത്തിലെ ജനങ്ങൾ മലയാളവും സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് അനുവദിക്കണം രാഹുൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനിലെ മരണമുഖത്തുനിന്നും ആ കൈകൾ കുഞ്ഞിനെ തട്ടിപ്പറിച്ചു; വീണ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളം ഇന്ന് കേൾക്കുന്നത് മറ്റൊന്നാകുമായിരുന്നു;
[masterslider id="10"]

Related posts