ധർമ്മസ്ഥല കേസിൽ വൻ വഴിത്തിരിവ്; അന്വേഷണത്തിന് താല്‍ക്കാലികകമായി സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു : ധർമ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവുചെയ്ത കേസിന്റെ അന്വേഷണത്തില്‍ കൂടുതല്‍ നടപടികളുമായി കർണാടക ഹൈക്കോടതി.

മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിനുപിന്നാലെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം താല്‍ക്കാലികമായി നിർത്തിവയ്ക്കാനാണ് കോടതിയുടെ ഉത്തരവ്.

കേസിലെ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നടപടി.

തങ്ങളുടെ പരാതിയില്‍ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.നവംബർ 12ന് ഹർജിയില്‍ വിശദമായ വാദം നടക്കും വരെയാണ് ഹൈക്കോടതി അന്വേഷണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

കേസില്‍ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങള്‍ക്ക് ഒമ്ബത് തവണ സമൻസ് അയച്ചുകഴിഞ്ഞെന്നും പത്താമത്തെത് 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാണിച്ചാണ് നാലുപേരും കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസില്‍ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ലെന്നും വിമർശിച്ചു.

ധ‍ർമ്മസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റിനെ നാടുകടത്താനും ഉത്തരവ് ഇറങ്ങിയിരുന്നു.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

1992നും 2014നും ഇടയില്‍ നൂറോളം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താൻ കുഴിച്ചിട്ടുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts