അപകട റിപ്പോർട്ട് കിട്ടാൻ ഇനി അസ്ത്രം മൊബൈൽ ആപ്പ്

ബെംഗളൂരു : വാഹനാപകടവുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ആവശ്യത്തിനായി പോലീസ് റിപ്പോർട്ട് കിട്ടാൻ ഇനി അലയേണ്ടിവരില്ല.

മൊബൈൽ ആപ്ലിക്കേഷൻ മുഖേന ചെറിയ അപകടങ്ങൾ റിപ്പോർട്ടുചെയ്യാനുള്ള സൗകര്യമാണ് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

വാഹനങ്ങൾക്കുമാത്രം നാശമുണ്ടാകുന്ന ചെറിയ അപകടങ്ങൾക്കുള്ള റിപ്പോർട്ടാണ് ആപ്പിലൂടെ ലഭ്യമാക്കുന്നത്.

  ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!

പിഴയടയ്ക്കുന്നതിനടക്കം സൗകര്യമുള്ള ട്രാഫിക് പോലീസിന്റെ ആസ്ട്രാം ആപ്പിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്.

അപകടംനടന്നാൽ ഉടൻതന്നെ ആപ്പിലെ റിപ്പോർട്ട് ആക്സിഡന്റ് എന്ന വിൻഡോയിലൂടെ വാഹന നമ്പർ അടക്കമുള്ള വിവരങ്ങളും അപകടത്തിന്റെ ഫോട്ടോയും നൽകാം.

ഉടൻതന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നുള്ള ഇ-റിപ്പോർട്ട് ലഭിക്കും. ഇത് ഇൻഷുറൻസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us