കലബുറഗി, വിജയപുര ജില്ലകളിൽ ഭൂകമ്പ പരമ്പര: രണ്ട് മാസത്തിനിടെ ഭൂചലനങ്ങൾ ഉണ്ടായത് 12 തവണ; ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചു

ബെംഗളൂരു: കലബുറഗി, വിജയപുര ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു. കലബുറഗി ജില്ലയിൽ ഒരു ദിവസം നാല് ഭൂകമ്പങ്ങളാണ് അനുഭവപ്പെട്ടത്.

ചിഞ്ചോളി താലൂക്കിലെ ഐനാപൂർ, ഗാഡിനിങ്കദഹള്ളി, സോന്ത, പടവാഡ ഗ്രാമങ്ങളിൽ നാല് തവണ ഭൂകമ്പം അനുഭവപ്പെട്ടു.

പുലർച്ചെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നീ സമയങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്.

  ഗാന്ധി ബസാർ: അശാസ്ത്രീയ ഓട നിർമ്മാണം കാൽനടയാത്രക്കാർക്ക് കെണിയാകുന്നു; പരാതിയുമായി നാട്ടുകാർ

ആവർത്തിച്ചുള്ള ഭൂകമ്പങ്ങൾ ഗ്രാമവാസികളിൽ ഉത്കണ്ഠ വർദ്ധിപ്പിച്ചിട്ടുണ്ട്.

വിജയപുര ജില്ലയിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്.

രാത്രി 10:05 ഓടെ വിജയപുരയ്ക്ക് ചുറ്റും രണ്ടുതവണ ഭൂമി കുലുങ്ങി.

രണ്ട് മാസത്തിനിടെ 12 തവണയാണ് ഭൂമി കുലുക്കം അനുഭവപ്പെടുന്നത്. ഭൂകമ്പം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us