സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരായ കേസിൽ വിചാരണ തുടങ്ങി

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിചാരണ തുടങ്ങി. കോട്ടയം വിജിലൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. 28 ദിവസം കൊണ്ട് വിചാരണ പൂർത്തിയാകും. കേസിൽ 130 സാക്ഷികളെ വിസ്തരിക്കും . 2003 ലാണ് കേസിനാസ്പദമായ സംഭവം. സർവീസ് കാലാവധിയിൽ 138 ശതമാനമാണ് വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയത്. അതിൽ തന്നെ ആദ്യം 64 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. അതിവേഗം കേസ് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസ്…

Read More

‘മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്’; അധിക്ഷേപിച്ച് പിഎംഎ സലാം

മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്ന് പിഎംഎ സലാമിന്റെ പ്രസ്താവന. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലാണ് സലാം ഇക്കാര്യം പറഞ്ഞത്. ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ വാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ നയം കൊണ്ടുവരാൻ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതിനെ എതിർക്കുന്ന മുഖ്യമന്ത്രിമാർ ഇന്ത്യയിലുണ്ട്. പതിനായിരം കോടി രൂപ തന്നാലും ഇത്തരം വർഗീയ…

Read More

യേശുവിനു നന്ദി പറഞ്ഞത് എന്തിന്? ആരെങ്കിലും ജയ് ശ്രീറാം എന്ന്പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു? ജമീമ റോഡ്രിഗ്‌സിനെ വിമർശിച്ച് ബിജെപി നേതാവ്

ഡല്‍ഹി: വനിതാ ഏകദിന ലോകകപ്പില്‍ വിജയ ശില്‍പ്പിയായിരുന്ന ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി വിജയത്തിന് തന്റെ ദൈവത്തിന് നന്ദി പറഞ്ഞുള്ള ജമീമയുടെ പ്രതികരണത്തിനെതിരെയാണ് കസ്തൂരി രംഗത്തെത്തിയത്. വിജയത്തിന് പിന്നില്‍ ഭഗവാന്‍ ശിവനോ ഹനുമാനോ ആണെന്ന് ഏതെങ്കിലും ക്രിക്കറ്റ് താരം പറഞ്ഞിട്ടുണ്ടോയെും ജയ് ശ്രീറാം എന്നു പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്നും കസ്തൂരി ചോദിക്കുന്നു. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോയെന്നും അവര്‍ ചോദിക്കുന്നു. ഒക്കെ, വ്യക്തതയ്ക്കായി ചോദ്യം ആവര്‍ത്തിക്കുകയാണ്. ഏതെങ്കിലും ക്രിക്കറ്റര്‍ എവിടെയെങ്കിലും വെച്ച് ഭഗവാന്‍ ശിവന്റെയോ ഹനുമാന്‍ ജീയുടെയോ സായ് ബാബയുടെയോ…

Read More

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷണം; അഞ്ചം​ഗ സംഘം പിടിയിൽ

പാലക്കാട്: പാലക്കാട് വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം പിടിയിൽ. ദേശീയപാതിയിൽ നിർത്തിയിട്ട വാഹനങ്ങൾ ലക്ഷ്യമാക്കി ഡീസൽ മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായത്. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി അടക്കം പരിശോധിച്ചു. തുടർന്ന് ഇന്നലെ രാത്രിയിലാണ് വാണിയംപാറയിൽ വെച്ച് അഞ്ചം​ഗ സംഘം പിടിയിലായത്. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഡീസൽ മോഷ്ടിച്ച ശേഷം ഇവർ പൊലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടി. തുടർന്ന് ഇവരെ വടക്കഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു. വാഹനത്തിൽ…

Read More

പൈപ്പ് വെള്ളത്തിൽ മുഖം കഴുകുന്നവരാനോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോളൂ ചർമത്തിന് അത്ര സേയ്ഫ് അല്ല; കാരണം ഇത്

പൈപ്പ് വെള്ളത്തിൽ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, ചർമത്തിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ന​ഗര ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ മിക്കതിലും ക്ലോ​റി​നും മ​റ്റ് ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​രി​ക്കാം, ഇ​ത് തൊ​ലി​യു​ടെ സ്വ​ഭാ​വി​ക ഈ​ർ​പ്പം ഇല്ലാതാക്കനും ക്രമേണ ഇത് ചർമം ഡ്രൈ ആക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ചൊറിച്ചിൽ തൊലി വലിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. സെ​ൻ​സി​റ്റീവ് ചർമം ഉ​ള്ള​വ​ർ പൈ​പ്പ് വെ​ള്ളം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒഴിവാക്കണം. അ​ണു​മു​ക്ത​മാ​ക്കാ​ൻ വേ​ണ്ടി പൈ​പ്പ് വെ​ള്ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്ലോ​റി​ൻ, ഫ്ലൂ​റൈ​ഡ്, മ​റ്റു രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ…

Read More

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 70 ലക്ഷം തട്ടിയ പ്രതി പിടിയില്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ സ്വദേശികളായ നഴ്‌സ് – ഐടി പ്രൊഫഷണല്‍ ദമ്പതിമാരുടെ കൈയില്‍ നിന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ സാമൂഹികമാധ്യമത്തിലൂടെ 70,75,435 രൂപ തട്ടിയ കേസിലെ ഒരാള്‍കൂടി അറസ്റ്റിൽ ആയി. തമിഴ്‌നാട്, വില്ലുപുരം സ്വദേശി ആയ അജിത്കുമാറി(24)നെ ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ ഷെയര്‍ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി പരാതിക്കാരനെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പരാതിക്കാരനെ വ്യാജ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും തുടര്‍ന്ന് പ്രതികളുടെ നിര്‍ദേശപ്രകാരം പരാതിക്കാരനെക്കൊണ്ട്…

Read More

എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല; തൃശൂർ മേയർ

തൃശൂര്‍: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ്. ഇനി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മേയറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും വികസനപ്രവര്‍ത്തനങ്ങള്‍ ഒരുപാട് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എംകെ വര്‍ഗീസ് പറഞ്ഞു. തന്റെ ആശയവുമായി യോജിച്ചുപോകുന്നവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അവരുമായി സഹകരിക്കുമെന്നും മേയര്‍ പറഞ്ഞു. ഇപ്പോള്‍ ആരുമായും അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അഞ്ച് വര്‍ഷം തന്നെ മേയറാക്കിയതില്‍ ഇടതുപക്ഷത്തിനോട് നന്ദിയുണ്ട്്. മേയര്‍ എന്ന നിലയിലാണ് സുരേഷ് ഗോപിയുമായുള്ള ബന്ധമെന്നും തൃശൂര്‍ എംപിയായിരിക്കുന്ന കാലത്ത്…

Read More

ഇ.പി. ജയരാജന്റെ ആത്മകഥ പ്രകാശനം നവംബർ 3-ന് കണ്ണൂരിൽ

സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജന്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ നവംബർ 3-ന് കണ്ണൂരിൽ പ്രകാശനം ചെയ്യും. വൈകുന്നേരം നാലുമണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകിക്കൊണ്ടാണ് പുസ്തകം ഔദ്യോഗികമായി പുറത്തിറക്കുക. ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം രാജ്മോഹൻ ഉണ്ണിത്താൻ എം.പി., മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻ…

Read More

ക്രിപ്‌റ്റോ മറവിൽ ഹവാല; മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് തട്ടിപ്പ്

മലപ്പുറം: ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ സംസ്ഥാനത്തേക്ക് 330 കോടി രൂപയുടെ ഹവാല പണം എത്തിച്ചതായി കണ്ടെത്തൽ. ആദായ നികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് ആണ് പരിശോധന നടത്തിയത്. നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്തോനേഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ക്രിപ്‌റ്റോ കറൻസികളായി കേരളത്തിലേക്ക് ഹവാലാ പണം എത്തിക്കുന്നത്. ഇത് പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം…

Read More

ഓർഡർചെയ്തത് 1.86 ലക്ഷത്തിന്റെ സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് ഏഴ് മൊബൈൽ ഫോൺ: ടെക്കിയ്ക്ക് കിട്ടിയത് ടൈലിന്റെ കഷണം; പണം തിരികെനൽകി ആമസോൺ

ബെംഗളൂരു : വിലകൂടിയ മൊബൈൽ ഫോണിന് ഓർഡർ നൽകിയ ബെംഗളൂരുവിലെ സോഫ്റ്റ്‌വേർ എൻജിനിയർക്ക് ആമസോണിൽനിന്ന് പാഴ്‌സലായി ലഭിച്ചത് ടൈലിന്റെ കഷണം. യെലച്ചനഹള്ളി സ്വദേശി പ്രേമാനന്ദിനാണ് ദുരനുഭവമുണ്ടായത്. 1.86 ലക്ഷം രൂപയുടെ സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് ഏഴ് സ്മാർട്ട് ഫോണിനാണ് താൻ ഓർഡർ നൽകിയതെന്ന് പ്രേമാനന്ദ് പറഞ്ഞു. പണം പൂർണമായും മുൻകൂട്ടി അടയ്ക്കുകയുംചെയ്തു. പക്ഷേ, ലഭിച്ചത് മൊബൈൽ ഫോണിന്റെ വലുപ്പത്തിൽ ടൈലിന്റെ കഷണം. ഇതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒക്ടോബർ 14-നാണ് ഫോൺ ഓർഡർ ചെയ്തത്. 19-ന് പാഴ്‌സൽ ലഭിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടത് മനസ്സിലായത്.…

Read More
Click Here to Follow Us