ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ 70 ലക്ഷം തട്ടിയ പ്രതി പിടിയില്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ സ്വദേശികളായ നഴ്‌സ് – ഐടി പ്രൊഫഷണല്‍ ദമ്പതിമാരുടെ കൈയില്‍ നിന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ സാമൂഹികമാധ്യമത്തിലൂടെ 70,75,435 രൂപ തട്ടിയ കേസിലെ ഒരാള്‍കൂടി അറസ്റ്റിൽ ആയി.

തമിഴ്‌നാട്, വില്ലുപുരം സ്വദേശി ആയ അജിത്കുമാറി(24)നെ ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ ഷെയര്‍ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി പരാതിക്കാരനെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

പരാതിക്കാരനെ വ്യാജ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും തുടര്‍ന്ന് പ്രതികളുടെ നിര്‍ദേശപ്രകാരം പരാതിക്കാരനെക്കൊണ്ട് വ്യാജ വെബ്സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും അതില്‍ക്കാണിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയച്ചു വാങ്ങുകയുംചെയ്തു. ഇതില്‍നിന്നുള്ള ലാഭമായി ആറുകോടിയോളം രൂപ വ്യാജ വെബ്‌സൈറ്റിലെ പരാതിക്കാരന്റെ പ്രൊഫൈലില്‍ കൃത്രിമമായി കാണിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്.

പരാതിക്കാരന്‍ ലാഭം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഒരു ട്രേഡ് കൂടി ചെയ്യണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസ്സിലായത്. തുടര്‍ന്ന് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിവരുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
[masterslider id="10"]

Related posts