പൈപ്പ് വെള്ളത്തിൽ മുഖം കഴുകുന്നവരാനോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോളൂ ചർമത്തിന് അത്ര സേയ്ഫ് അല്ല; കാരണം ഇത്

പൈപ്പ് വെള്ളത്തിൽ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, ചർമത്തിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന​ഗര ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ മിക്കതിലും ക്ലോ​റി​നും മ​റ്റ് ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​രി​ക്കാം, ഇ​ത് തൊ​ലി​യു​ടെ സ്വ​ഭാ​വി​ക ഈ​ർ​പ്പം ഇല്ലാതാക്കനും ക്രമേണ ഇത് ചർമം ഡ്രൈ ആക്കാനും സാധ്യതയുണ്ട്.

മാത്രമല്ല, ചൊറിച്ചിൽ തൊലി വലിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം.

സെ​ൻ​സി​റ്റീവ് ചർമം ഉ​ള്ള​വ​ർ പൈ​പ്പ് വെ​ള്ളം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒഴിവാക്കണം. അ​ണു​മു​ക്ത​മാ​ക്കാ​ൻ വേ​ണ്ടി പൈ​പ്പ് വെ​ള്ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്ലോ​റി​ൻ, ഫ്ലൂ​റൈ​ഡ്, മ​റ്റു രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ​ചർമത്തിൽ നേരിട്ടേൽക്കുന്നത് ആരോ​ഗ്യകരമല്ല.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ചർമത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. ശു​ദ്ധ​മാ​യ വെ​ള്ളം, ഫി​ൽ​റ്റ​ർ ചെ​യ്ത വെ​ള്ളം, തെ​ർ​മ​ൽ സ്പ്രി​ങ് വാ​ട്ട​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മുഖം വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് ഉത്തമം.

പൈപ്പ് വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അംശവും കൂടുതലായിരിക്കും. ഇതിനെ ഹാർഡ് വാട്ടർ എന്ന് പറയുന്നു.

ഈ ധാതുക്കൾ ചർമത്തിൽ അടിഞ്ഞുകൂടുകയും, ഫേസ് വാഷിലെ ചേരുവകളുമായി ചേർന്ന് ഒരു നേർത്ത പാടയായി മാറുകയും ചെയ്യും.

ഇത് ചർമത്തിലെ സുഷിരങ്ങൾ അടക്കാനും, മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിലെ വരൾച്ച, അസ്വസ്ഥത എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ട്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ആരോഗ്യകരമായ ചർമത്തിന്റെ ഉപരിതലത്തിലെ pH മൂല്യം സാധാരണയായി അഞ്ചിന് താഴെയായിരിക്കും. അതായത് നേരിയ അസിഡിറ്റിയായിരിക്കും.

എന്നാൽ ടാപ്പ് വാട്ടറിന്റെ pH മൂല്യം സാധാരണയായി ഏഴിന് അടുത്തോ അതിൽ കൂടുതലോ ആയിരിക്കും. ആൽക്കലൈൻ സ്വഭാവമുള്ള വെള്ളം പതിവായി ചർമത്തിൽ ഉപയോഗിക്കുന്നത് ചർമത്തിന്റെ സ്വാഭാവിക pH ബാലൻസ് തകിടം മറിക്കും.

ഇത് ചർമ സംരക്ഷണ കവചത്തെ ദുർബലപ്പെടുത്തുകയും, അണുബാധകൾ, വീക്കം, എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ വഷളാകാനും കാരണമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts