ഓർഡർചെയ്തത് 1.86 ലക്ഷത്തിന്റെ സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് ഏഴ് മൊബൈൽ ഫോൺ: ടെക്കിയ്ക്ക് കിട്ടിയത് ടൈലിന്റെ കഷണം; പണം തിരികെനൽകി ആമസോൺ

ബെംഗളൂരു : വിലകൂടിയ മൊബൈൽ ഫോണിന് ഓർഡർ നൽകിയ ബെംഗളൂരുവിലെ സോഫ്റ്റ്‌വേർ എൻജിനിയർക്ക് ആമസോണിൽനിന്ന് പാഴ്‌സലായി ലഭിച്ചത് ടൈലിന്റെ കഷണം.

യെലച്ചനഹള്ളി സ്വദേശി പ്രേമാനന്ദിനാണ് ദുരനുഭവമുണ്ടായത്. 1.86 ലക്ഷം രൂപയുടെ സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് ഏഴ് സ്മാർട്ട് ഫോണിനാണ് താൻ ഓർഡർ നൽകിയതെന്ന് പ്രേമാനന്ദ് പറഞ്ഞു. പണം പൂർണമായും മുൻകൂട്ടി അടയ്ക്കുകയുംചെയ്തു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

പക്ഷേ, ലഭിച്ചത് മൊബൈൽ ഫോണിന്റെ വലുപ്പത്തിൽ ടൈലിന്റെ കഷണം. ഇതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒക്ടോബർ 14-നാണ് ഫോൺ ഓർഡർ ചെയ്തത്. 19-ന് പാഴ്‌സൽ ലഭിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടത് മനസ്സിലായത്.

തുടർന്ന്, പ്രേമാനന്ദ് നൽകിയ പരാതിയിൽ കുമാരസ്വാമി ലേ ഔട്ട് പോലീസ് കേസെടുത്തു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന് വിവരം കൈമാറുകയും ചെയ്തു. ഇതിനുപിന്നാലെ, അടച്ച തുക പ്രേമാനന്ദിന് ആമസോൺ തിരികെ നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts