ഇന്ന് മുതൽ, ‘നമ്മ മെട്രോ യെല്ലോ ട്രെയിൻ’ ഓരോ ’15 മിനിറ്റിലും; യെല്ലോ പാതയിൽ അഞ്ചാമത്തെ ട്രെയിൻ സർവീസ് ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിൽ(ആർവി റോഡ്-ബൊമ്മസാന്ദ്ര)അഞ്ചാമത്തെ തീവണ്ടി ശനിയാഴ്ച ഓടിത്തുടങ്ങും.

ഇതോടെ പാതയിൽ തീവണ്ടി സർവീസുകളുടെ ഇടവേള തിരക്കേറിയ സമയങ്ങളിൽ (രാവിലെ എട്ടു മുതൽ ഉച്ചവരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയും) 15 മിനിറ്റായി മാറും.

ബാക്കിയുള്ള സമയങ്ങളിൽ നിലവിലുള്ള 19 മിനിറ്റിന്റെ ഇടവേള തുടരും. ഈ സമയങ്ങളിൽ നിലവിലുള്ള നാല് തീവണ്ടികൾ മാത്രമേ സർവീസിനുണ്ടാകൂ.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

നവംബർ ഒന്നിന് ആഘോഷിക്കുന്ന കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായാണ് പുതിയ തീവണ്ടി സർവീസ് ആരംഭിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

ആറ് കോച്ചുകളുള്ള തീവണ്ടിയാണ് പുതുതായി സർവീസിനെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts